കൊല്ലം: പ്രളയകാലത്ത് ജീവൻ രക്ഷാപ്രവർത്തനത്തിനു പോയ മത്സ്യത്തൊഴിലാളികളെ രാഷ്ട്രീയം നോക്കി മാറ്റി നിർത്തുന്നത് പ്രതിഷേധാർഹമെന്ന് ബി.ജെ.പി ജില്ല അധ്യക്ഷൻ ജി. ഗോപിനാഥ്. ജില്ലയിൽനിന്ന് നൂറുകണക്കിന് മത്സ്യത്തൊഴിലാളികളാണ് രക്ഷാ പ്രവർത്തനത്തിനു പോയത്. എന്നാൽ, അർഹമായ ആദരവ് നൽകുന്നതിന് പകരം ഭൂരിപക്ഷം പേരെയും രാഷ്ട്രീയത്തിെൻറ പേരിൽ സർക്കാർ അവഗണിക്കുകയാണ്. ദുരിതാശ്വാസ പ്രവർത്തനങ്ങളിലും പുനർനിർമാണ പ്രവർത്തനങ്ങളിലും ഒരു വിവേചനവും അനുവദിക്കില്ലെന്ന മുഖ്യമന്ത്രിയുടെ വാക്കിനുവിരുദ്ധമായ കാര്യങ്ങളാണ് ഇപ്പോൾ കേരളത്തിൽ നടക്കുന്നത്. രക്ഷാ പ്രവർത്തനത്തിൽ പങ്കെടുത്ത മത്സ്യത്തൊഴിലാളികളെ ആദരിക്കുന്ന ചടങ്ങിൽനിന്ന് മത്സ്യപ്രവർത്തക സംഘത്തെയും ധീവര സഭയെയും ഒഴിവാക്കിയത് രാഷ്ട്രീയക്കളിയാണെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.