(ചിത്രം) ഓച്ചിറ: പരബ്രമ ക്ഷേത്ര ഭരണസമിതി നടത്തിയ സമൂഹവിവാഹത്തിൽ 33 നിർധനയുവതികൾ മംഗല്യവതികളായി. കൊല്ലം, ആലപ്പുഴ ജില്ലകളിലെ 33 യുവതികളാണ് താലി ചാർത്തിയത്. പടനിലത്ത് ഒരുക്കിയ പന്തലിൽ ഉത്സവാന്തരീക്ഷത്തിലായിരുന്നു താലികെട്ട്. സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. ദൈവങ്ങളുടെ ഇരിപ്പിടങ്ങളാകേണ്ട ആരാധാനാലയങ്ങള്‍ മതങ്ങളുടെ ഇരിപ്പിടങ്ങളായി മാറുന്നത് ആശങ്കജനകമാണെന്ന് സ്പീക്കർ പറഞ്ഞു. മതങ്ങളില്‍ വിശ്വസിക്കുകയും മൂല്യങ്ങളില്‍ വിശ്വസിക്കാതിരിക്കുകയും ചെയ്യുന്നവരുടെ എണ്ണം ദിനംപ്രതി വർധിച്ചുവരുന്നത് പരിഷ്‌കൃത സമൂഹം നേരിടുന്ന വലിയ വിപത്താണ്. ആധുനിക കാലത്ത് വിവാഹം ആര്ഭാടത്തിെൻറയും ധൂര്ത്തിെൻറയും പര്യായമായി മാറി. ഇത് പലപ്പോഴും കുടുംബങ്ങളെ കടക്കെണിയിലാക്കുന്നതായും അദ്ദേഹം പറഞ്ഞു. ആര്‍. രാമചന്ദ്രന്‍ എം.എല്‍.എ വിവാഹധനസഹായ വിതരണം നടത്തി. ക്ഷേത്ര ഭരണസമിതി പ്രസിഡൻറ് പ്രഫ. എ. ശ്രീധരന്‍പിള്ള അധ്യക്ഷതവഹിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ.സി. വേണുഗോപാല്‍ എം.പി, എം.എല്‍.എമാരായ യു. പ്രതിഭ, ആര്‍. രാജേഷ്, കോവൂര്‍ കുഞ്ഞുമോന്‍, കായംകുളം നഗരസഭ ചെയര്‍മാന്‍ എന്‍. ശിവദാസന്‍, കൊല്ലം ജില്ല പഞ്ചായത്ത് പ്രസിഡൻറ് സി. രാധാമണി, എം.ആര്‍. ബിമല്‍ഡാനി, എം.സി. അനില്‍കുമാര്‍, ആര്‍.ഡി. പത്മകുമാര്‍, എ. മജീദ്, അയ്യാണിക്കല്‍ മജീദ്, എസ്.എം. ഇക്ബാല്‍, എസ്. ശ്രീലത, അനില്‍. എസ്. കല്ലേലിഭാഗം, സെക്രട്ടറി കെ. ഗോപിനാഥന്‍ എന്നിവര്‍ സംസാരിച്ചു. രണ്ട് ലക്ഷം രൂപ, താലി, വിവാഹ വസ്ത്രം, വിഭവസമൃദ്ധമായ സദ്യ എന്നിവയാണ് ക്ഷേത്രഭരണസമിതി നല്‍കിയത്. സമൂഹവിവാഹത്തിന് സാക്ഷ്യം വഹിക്കാൻ നിരവധി പേർ എത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.