(ചിത്രം) വെളിയം: ഓടനാവട്ടം ചുങ്കത്തറയിൽ കുന്നിടിയൽ തുടർന്നിട്ടും അധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്ന് ആക്ഷേപം. അശാസ്ത്രീയമായ വിധം ആറു മാസം മുമ്പ് യന്ത്രങ്ങൾ ഉപയോഗിച്ച് ഇൗ ഭാഗത്ത് കുന്നിടിക്കൽ നടന്നിരുന്നു. പിന്നീട് കനത്ത മഴയിൽ കുറ്റൻകുന്നുകൾ ഇടിഞ്ഞ് താഴുകയായിരുന്നു. കുന്നിടിയൽ ഇേപ്പാഴും തുടരുന്നതിനാൽ സമീപത്തെ കൃഷിക്കാർക്ക് ബുദ്ധിമുട്ടായിരിക്കുകയാണ്. കുന്നിടിക്കലുമായി ബന്ധപ്പെട്ട് മുമ്പ് 'മാധ്യമം' വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. തുടർന്ന്, അധികൃതർ നടപടിക്കൊരുങ്ങിയെങ്കിലും ലക്ഷ്യം കണ്ടില്ല. അശാസ്ത്രീയമായ ഇൗഭാഗത്തുനിന്ന് മണ്ണ് നീക്കം ചെയ്ത വ്യക്തിക്കെതിരെയും നടപടിയെടുക്കുന്നതിൽ നിസ്സംഗത തുടർന്ന റവന്യൂ ഉദ്യോഗസ്ഥർക്കെതിരെയും നിയമനടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്. സെക്രേട്ടറിയറ്റ് മാർച്ച് കൊല്ലം: അസംഘടിത തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും നേടിയെടുക്കുന്നതിനും ഒാൾ ഇന്ത്യ അൺ ഓർഗനൈസ്ഡ് വർക്കേഴ്സ് കോൺഗ്രസിെൻറ (എ.ഐ.യു.ഡബ്ല്യു.സി)നേതൃത്വത്തിൽ സെക്രേട്ടറിയറ്റ് മാർച്ചും ധർണയും നടത്തും. അഞ്ചിന് രാവിലെ 11ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്യുമെന്ന് സംസ്ഥാന പ്രസിഡൻറ് സവിൻ സത്യൻ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.