കൊട്ടാരക്കര: പ്രളയത്തിൽ അധ്യയനദിവസങ്ങളും പാഠപുസ്തകങ്ങളും നഷ്ടപ്പെട്ട പൊതുവിദ്യാലയങ്ങളിലെ പത്താം ക്ലാസ് വിദ്യാർഥികളെ ശാസ്ത്ര, സാമൂഹികശാസ്ത്ര പഠനത്തിൽ സഹായിക്കാൻ ഓൺലൈൻ പോർട്ടൽ. കൊട്ടാരക്കര നെടുവത്തൂർ ഈശ്വരവിലാസം ഹയർ സെക്കഡറി സ്കൂളിലെ ഹൈസ്കൂൾ വിഭാഗം സാമൂഹികശാസ്ത്ര അധ്യാപകൻ ഷിനു വി. രാജ് ആണ് ഓൺലൈൻ പോർട്ടൽ രൂപകൽപന ചെയ്തത്. ആഗസ്റ്റിൽ ക്ലാസ് മുറികളിൽ പഠിക്കേണ്ട അധ്യായങ്ങൾ ഉൾപ്പെട്ട പാഠപുസ്കങ്ങളുടെ ഡിജിറ്റൽ കോപ്പികൾ, പ്രസേൻറഷനുകൾ, പഠനനോട്ടുകൾ, വിഡിയോകൾ, ടെസ്റ്റ് പേപ്പറുകൾ, ഇൻററാക്ഷനുകൾ എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്. വിദ്യാർഥികൾക്ക് ഇൻറർനെറ്റ് സഹായത്തോടെ പാഠഭാഗങ്ങൾ പഠിക്കാൻ കഴിയും. അധ്യാപർക്ക് ഓൺലൈൻ ആയി ക്ലാസ് കൈകാര്യം ചെയ്യാനും കഴിയും. കൊല്ലം ജില്ലയിലെ ശാസ്ത്ര സാമൂഹികശാസ്ത്ര അധ്യാപകരിൽ നിന്നും ശേഖരിച്ച നോട്ടുകൾ, പഠനവിഭവങ്ങൾ എന്നിവ കുട്ടികളിലേക്ക് എത്തിക്കാനും അവധിദിവസങ്ങളിൽ സംസ്ഥാനത്തെ ദുരിതബാധിതപ്രദേശങ്ങളിലെ സ്കൂളുകളിൽ ക്ലാസുകൾ സംഘടിപ്പിക്കാനും ബ്ലോഗിെൻറയും സാമൂഹിക ശാസ്ത്ര കൗൺസിലിെൻറയും നേതൃത്വത്തിൽ ശ്രമമാരംഭിച്ചിട്ടുണ്ട്. ബ്ലോഗിെൻറ വിലാസം -www.ssgurublog.blogspot.in
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.