തൊഴിലാളികളും കുടുംബങ്ങളും സമരത്തിലേക്ക്​

കൊല്ലം: കശുവണ്ടി വ്യവസായം പുനരുദ്ധരിക്കണമെന്നതടക്കമുള്ള ആവശ്യങ്ങളുന്നയിച്ച് കേരള കശുവണ്ടി വ്യവസായ സംയുക്ത സമരസമിതി സമരം ആരംഭിക്കുമെന്ന് ഭാരവവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. 10ന് തിരുവനന്തപുരം ആർ.ബി.െഎ മുതൽ സെക്രേട്ടറിയറ്റ് വരെ വ്യവസായികളുടെയും തൊഴിലാളികളുടെയും കുടുംബാംഗങ്ങളടക്കം ആയിരത്തോളം പേർ പെങ്കടുക്കുന്ന സമരം സംഘടിപ്പിക്കും. മൂന്നു ലക്ഷം സ്ത്രീ തൊഴിലാളികളും 200ലധികം വ്യവസായികളും ആത്മഹത്യയുെട വക്കിലാണ്. വ്യവസായികൾ ജപ്തി ഭീഷണിയിലും. ജപ്തി ചെയ്ത വ്യവസായികളുടെ വീടുകൾ തുറന്നു നൽകണമെന്ന മുഖ്യമന്ത്രിയുടെ നിർദേശം ബാങ്കുകൾ ചെവിക്കൊണ്ടിട്ടില്ല. കൂടാതെ, ബാങ്കുകൾ വൻകിടക്കാർക്ക് വ്യവസായികളുടെ വായ്പ മറിച്ചു വിറ്റിരിക്കുകയാണ്. ഇൗ കമ്പനികൾ വ്യവസായികളെ പീഡിപ്പിക്കുന്നു. സർക്കാർ അടിയന്തരമായി ഇടപെട്ട് പാക്കേജ് പ്രഖ്യാപിക്കണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു. വാർത്തസമ്മേളനത്തിൽ കൺവീനർ കെ. രാജേഷ്, എസ്. അഷ്കർ ഖാൻ, ജെ. സുശീലൻപിള്ള, ഇ. അബ്ദുൽ സലാം, നിസാമുദ്ദീൻ എന്നിവർ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.