തിരുവനന്തപുരം: ബി.ജെ.പി നേതാക്കൾ ഉൾപ്പെട്ട മെഡിക്കൽേകാളജ് കോഴ വിവാദക്കേസിൽ തെളിവില്ലെന്ന് വിജിലൻസ്. ഇതുസംബന്ധിച്ച അന്വേഷണ റിപ്പോർട്ട് അന്വേഷണസംഘം വിജിലൻസ് ഡയറക്ടർ മുഹമ്മദ് യാസിന് റിപ്പോർട്ട് കൈമാറി. രേഖകൾ ഉൾപ്പെടെ പരിശോധിച്ചിട്ടും മെഡിക്കൽകോളജ് ഉടമയിൽ നിന്നും ബി.ജെ.പി നേതാക്കൾ കോഴ വാങ്ങിയെന്ന് തെളിയിക്കുന്ന രേഖകളൊന്നും കണ്ടെത്താനായില്ലെന്നാണ് വിജിലൻസിെൻറ നിലപാട്. ബി.ജെ.പി നേതാവായിരുന്ന ആർ.എസ്. വിനോദ്, ജന.സെക്രട്ടറി എം.ടി. രമേശ് ഉൾപ്പെടെയുള്ളവരെ പ്രതിക്കൂട്ടിലാക്കുന്ന നിലയിലായിരുന്നു മെഡിക്കൽകോളജ് കോഴ വിവാദം. വർക്കലയിലെ സ്വകാര്യ മെഡിക്കൽകോളജിന് അംഗീകാരം വാങ്ങി നൽകുന്നതിനായി അഞ്ച് കോടി രൂപ ബി.ജെ.പി നേതാക്കൾ ഇടപെട്ട് കൈക്കൂലി വാങ്ങിയെന്നായിരുന്നു ആരോപണം. മെഡിക്കൽകോളജ് ഉടമ അന്നത്തെ ബി.ജെ.പി സംസ്ഥാന പ്രസിഡൻറായിരുന്ന കുമ്മനം രാജശേഖരന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പാർട്ടി നിയോഗിച്ച അന്വേഷണ കമീഷൻ മുമ്പാകെ മെഡിക്കൽകോളജ് ഉടമ ഉൾപ്പെടെ പണം നൽകിയെന്ന് മൊഴി നൽകിയിരുന്നു. അതിെൻറ അടിസ്ഥാനത്തിൽ നടപടി കൈക്കൊള്ളണമെന്ന റിപ്പോർട്ട് കമ്മിറ്റി പാർട്ടി നേതൃത്വത്തിന് കൈമാറിയിരുന്നു. എന്നാൽ ഇൗ അന്വേഷണ റിപ്പോർട്ട് പുറത്തുവന്നതാണ് വിവാദമായത്. എന്നാൽ ഇത്തരമൊരു റിപ്പോർട്ടില്ലെന്ന നിലപാടുമായി ബി.ജെ.പി നേതൃത്വം രംഗത്തെത്തുകയും ചെയ്തു. എന്നാൽ ഇൗ വിവാദത്തെ തുടർന്ന് ആർ.എസ്. വിനോദിനെതിരെ പാർട്ടി നടപടി കൈക്കൊള്ളുകയും റിപ്പോർട്ട് ചോർച്ചയുമായി ബന്ധപ്പെട്ട് പാർട്ടി വക്താവായിരുന്ന വി.വി. രാജേഷിനെതിരെ അച്ചടക്ക നടപടിയും കൈക്കൊണ്ടിരുന്നു. പുറത്തുവന്ന പാർട്ടി റിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ വിജിലൻസിൽ സമർപ്പിക്കപ്പെട്ട പരാതിയുടെ അടിസ്ഥാനത്തിലാണ് മെഡിക്കൽകോളജ് കോഴ വിവാദത്തെക്കുറിച്ച് അന്വേഷണത്തിന് സർക്കാർ ഉത്തരവിട്ടത്. എന്നാൽ വിജിലൻസ് അന്വേഷണത്തിൽ മെഡിക്കൽകോളജ് ഉടമ ഉൾപ്പെടെയുള്ളവർ ബി.ജെ.പി അന്വേഷണ കമീഷന് മുന്നിൽ നൽകിയ മൊഴി മാറ്റുകയായിരുന്നു. എല്ലാവരും മൊഴി മാറ്റുകയും മതിയായ രേഖകൾ ലഭിക്കാത്തതിനെയും തുടർന്നാണ് ഇപ്പോൾ അന്വേഷണം നടത്തിയ വിജിലൻസ് സ്പെഷൽ യൂനിറ്റ് യാതൊരു തെളിവുമില്ലെന്ന റിപ്പോർട്ട് വിജിലൻസ് ഡയറക്ടർക്ക് കൈമാറിയിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.