കൊല്ലം: പ്രളയത്തെ തുടർന്ന് ദുരിതമനുഭവിക്കുന്നവർക്ക് സന്നദ്ധ സംഘടനകൾ അടക്കമുള്ളവർ നൽകിയ അരിയും വെള്ളവും സർക്കാർ ഉത്തരവ് കാത്ത് കൊല്ലം കലക്ടറേറ്റിൽ. 112 ക്യാമ്പുകളാണ് ജില്ലയിൽ പ്രവർത്തിച്ചിരുന്നത്. രണ്ടു ദുരിതാശ്വാസ ക്യാമ്പുകൾ അവശേഷിക്കുന്നുണ്ടെങ്കിലും അവിടെ ആവശ്യത്തിന് സാധനങ്ങൾ ഉണ്ട്. കൈ നിറയെ സാധനങ്ങളുമായാണ് പിരിച്ചുവിട്ട ക്യാമ്പുകളിലെ ദുരിതബാധിതർ വീടുകളിലേക്ക് മടങ്ങിയത്. കൊല്ലത്ത് നിലവിൽ ഇൗ സാധനങ്ങളുടെ ആവശ്യം ഇല്ലെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം. നിലവിൽ കലക്ടറേറ്റിലുള്ള അരിയും വെള്ളവും മറ്റുസ്ഥലങ്ങളിൽ വിതരണം ചെയ്യണമെങ്കിൽ സർക്കാർ ഉത്തരവ് വരണമെന്നാണ് അധികൃതർ പറയുന്നത്. കലക്ടറേറ്റിലെത്തിയ എല്ലാ സാധനങ്ങളും വിതരണം ചെയ്തെന്നും ബാക്കിയുള്ള അരിയുടെയും വെള്ളത്തിെൻറയും കാര്യത്തിൽ സർക്കാർ ഉത്തരവിനായി കാത്തിരിക്കുകയാണെന്നും അസിസ്റ്റൻറ് കലക്ടർ ഇലക്കിയ 'മാധ്യമ'ത്തോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.