50 ഡ്രൈവർമാർക്ക് അനുമോദന പത്രം കൈമാറി തിരുവനന്തപുരം: പ്രളയത്തിൽനിന്ന് ജീവിതത്തിേലക്കുള്ള രക്ഷാദൗത്യത്തിൽ വളയം പിടിച്ചവർക്ക് മോേട്ടാർ വാഹനവകുപ്പിെൻറ ആദരം. ചന്ദ്രശേഖർ നായർ സ്റ്റേഡിയത്തിലെ ഭാഗ്യമാല ഒാഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മന്ത്രി എ.കെ. ശശീന്ദ്രനാണ് ആദരവിെൻറ ആദ്യഘട്ടമെന്ന നിലയിൽ 50 ഡ്രൈവർമാർക്ക് അനുമോദന പത്രം കൈമാറിയത്. അസാധാരണവും ജനകീയവുമായ രക്ഷാപ്രവർത്തനത്തെ അതിശയത്തോടെ മാത്രമാണ് ഇപ്പോഴും ലോകം നോക്കിക്കാണുന്നതെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത് മന്ത്രി പറഞ്ഞു. ടിപ്പറുകാരെ കുറിച്ച് പലർക്കും മോശം അഭിപ്രായമായിരുന്നു. പക്ഷേ രക്ഷാപ്രവർത്തനത്തിലൂടെ ആ ധാരണ മാറ്റിയെഴുതി. ടിപ്പർ ഡ്രൈവർമാരിലും മനുഷ്യത്വം നിറഞ്ഞുനിൽക്കുെന്നന്ന് കേരളം നേരിൽ കണ്ടു. സ്വയം തിരുത്താൻ ടിപ്പറുകാർക്ക് കിട്ടിയ അവസരം അവർ പ്രയോജനപ്പെടുത്തി. കെ.എസ്.ആർ.ടി.സി ബസ് കടന്നുപോകാത്ത വഴികളിൽ ഇവിടെ നിന്ന് യാത്രക്കാരെ ടിപ്പറിലും ടോറസിലും കയറ്റിയാണ് പ്രളയമേഖല കടത്തി വീണ്ടും ബസുകളിലെത്തിച്ചത്. അഭിമാനത്തിനും സേന്താഷത്തിനുമപ്പുറം ചാരിതാർഥ്യമാണ് മനസ്സ് നിറയെ. മനുഷ്യസ്നേഹത്തിെൻറ തിരിതെളിച്ച് ഏത് പ്രതിബന്ധങ്ങെളയും ദുരന്തങ്ങളെയും അതിജീവിക്കാനുള്ള കരുത്താണ് ഇൗ രക്ഷാദൗത്യത്തിലൂടെ ബോധ്യപ്പെട്ടതെന്നും മന്ത്രി കൂട്ടിച്ചേർത്തു. 3880 വാഹനങ്ങളാണ് രക്ഷാദൗത്യത്തിൽ പെങ്കടുത്തതെന്ന് ജോയൻറ് ട്രാൻസ്പോർട്ട് കമീഷണർ രാജീവ് പുത്തലത്ത് പറഞ്ഞു. ഡ്രൈവിങ് സീറ്റിൽ ഇരിക്കാനാകാത്തവണ്ണം വെള്ളം കയറിയതിനെ തുടർന്ന് എഴുന്നേറ്റുനിന്ന് വാഹനമോടിച്ചവർ വരെയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ട്രാൻസ്പോർട്ട് കമീഷണർ കെ. പത്മകുമാർ അധ്യക്ഷത വഹിച്ചു. ജോയൻറ് ട്രാൻസ്പോർട്ട് കമീഷണർ സുരേഷ്കുമാർ, സീനിയർ ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമീഷണർ സാമുവൽ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. രക്ഷാപ്രവർത്തനത്തിൽ പെങ്കടുത്ത മുഴുവൻ ഡ്രൈവർമാർക്കും ബന്ധപ്പെട്ട ആർ.ടി.ഒകൾ വഴി അനുമോദന പത്രം കൈമാറും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.