മഴമാറി, കാന്തല്ലൂർ മലകളിൽ നീലവസന്തം

തിരുവനന്തപുരം: കനത്ത മഴയെ തുടർന്ന് മൂന്നാർ മലകളിലെ നീലക്കുറിഞ്ഞി പൂക്കാൻ മടിച്ചുനിൽക്കെ, മഴ മാറിനിന്ന കാന്തല്ലൂർ മലകളിൽ നീലവസന്തം വിരിയിച്ച് കുറിഞ്ഞി പൂമഴ. മൂന്നാറിൽനിന്ന് കിലോമീറ്ററുകൾ അകലെയാണ് കാന്തല്ലൂർ. കേരളമാകെ തകർത്ത് മഴ പെയ്തപ്പോഴും കാന്തല്ലൂർ, മറയൂർ മേഖലകളിൽ മഴ കുറവായിരുന്നു. നീലക്കുറിഞ്ഞി പൂക്കാൻ കാരണമായതും ഇതാണ്. തീർഥമാലയിലും മാങ്ങാപ്പാറ ആദിവാസി കുടിയോട് ചേർന്നുള്ള മലകളിലും കുറിഞ്ഞി വ്യാപകമായി പൂത്തിട്ടുണ്ട്. വനത്തിലായതിനാൽ സന്ദർശകർക്ക് വിലക്കുണ്ട്. 12വർഷം മുമ്പും തീർഥമല നീലിമയിൽ മുങ്ങിയിരുന്നു. മൂന്നാറിൽനിന്ന് മറയൂരിലേക്കുള്ള റോഡ് മഴയിൽ തകർന്നതിനാൽ ഗതാഗത സൗകര്യമില്ല. തമിഴ്നാട്ടിലെ ഉദുമൽപേട്ട വഴി വേണം കാന്തല്ലൂരിലെത്താൻ. ചിത്രം-കാന്തല്ലൂർ മലകൾ നീലിമയിൽ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.