കൊല്ലം: ജില്ലയിൽ 37 വില്ലേജുകളെ പ്രളയബാധിതമായി സംസ്ഥാന ദുരന്തനിവാരണവകുപ്പ് പ്രഖ്യാപിച്ചു. പുനലൂർ, കൊല്ലം താലൂക്കുകളിലെ അഞ്ച് വില്ലേജുകളെക്കൂടി പ്രളയബാധിതമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ആർ.ഡി.ഒ സർക്കാറിന് റിപ്പോർട്ട് നൽകി. വില്ലേജ് ഓഫിസർമാരുടെ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിലാണ് പ്രഖ്യാപനം. പ്രളയബാധിത വില്ലേജുകൾ: കരുനാഗപ്പള്ളി താലൂക്ക് - അയണിവേലിക്കുളങ്ങര, ചവറ, കല്ലേലിഭാഗം, കരുനാഗപ്പള്ളി, പാവുമ്പ, തഴവ, തെക്കുംഭാഗം, തേവലക്കര, തൊടിയൂർ, വടക്കുംതല. കൊല്ലം താലൂക്ക് -ആദിച്ചനല്ലൂർ, കിഴക്കേ കല്ലട, ഇരവിപുരം, കിളികൊല്ലൂർ, കൊല്ലം, കൊറ്റംകര, മാങ്കോട്, മയ്യനാട്, മുളവന, മൺറോതുരുത്ത്, പനയം, പരവൂർ, ശക്തികുളങ്ങര, തൃക്കടവൂർ, തൃക്കോവിൽവട്ടം, വടക്കേവിള. കൊട്ടാരക്കര താലൂക്ക് - കുളക്കട, പവിത്രേശ്വരം. കുന്നത്തൂർ താലൂക്ക് - കുന്നത്തൂർ, മൈനാഗപ്പള്ളി, പോരുവഴി, ശാസ്താംകോട്ട, ശൂരനാട് വടക്ക്, ശൂരനാട് വടക്ക്, പടിഞ്ഞാറെ കല്ലട. പത്തനാപുരം താലൂക്ക് - പിറവന്തൂർ. പുനലൂർ താലൂക്ക് - ഇടമൺ. നാശനഷ്ടം: കണക്കെടുപ്പ് തുടങ്ങി കൊല്ലം: പ്രളയക്കെടുതിയിൽ ജില്ലയിലുണ്ടായ നാശനഷ്ടങ്ങളുടെ കണക്കെടുപ്പ് തുടങ്ങി. മൂന്നു ദിവസത്തിനകം പൂർത്തിയാകും. തദ്ദേശസ്ഥാപനങ്ങളിലെ എൽ.എസ്.ജി.ഡി വിഭാഗമാണ് വീടുകളും വ്യാപാരസ്ഥാപനങ്ങളും ഉൾപ്പെടെ കെട്ടിടങ്ങൾക്കുണ്ടായ നാശനഷ്ടം കണക്കാക്കുന്നത്. പൂർണമായും ഭാഗികമായും തകർന്ന കെട്ടിങ്ങളുടെ എണ്ണവും സംഭവിച്ച നഷ്ടത്തിെൻറ കണക്കും രേഖപ്പെടുത്തും. പൊതുമരാമത്ത് വകുപ്പ് തകർന്ന റോഡുകളുടെയും പാലങ്ങൾക്കുണ്ടായ നാശനഷ്ടങ്ങളുടെയും തോത് കണക്കാക്കിത്തുടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.