പുനലൂർ-ചെങ്കോട്ട റെയിൽവേ ലൈനിൽ ഇന്ന് സർവിസ് ഭാഗികമായി പുനരാരംഭിക്കും

പുനലൂർ: പ്രളയത്തെ തുടർന്ന് പുനലൂർ-ചെങ്കോട്ട റെയിൽവേ ലൈനിൽ നിർത്തിവെച്ചിരുന്ന ട്രെയിൻ സർവിസ് ശനിയാഴ്ച മുതൽ ഭാഗികമായി പുനരാരംഭിക്കും. താമ്പരത്ത് നിന്നും കൊല്ലത്തേക്കും തിരിച്ചും ആഴ്ചയിൽ മൂന്നുദിവസമുള്ള സർവിസാണ് തുടങ്ങുന്നത്. എന്നാൽ, ലൈനിലെ പ്രധാന സർവിസുകളായ തിരുനെൽവേലി-പാലക്കാട് പാലരുവി എക്സ്പ്രസ്, കൊല്ലം-ചെങ്കോട്ട പാസഞ്ചർ എന്നിവ ഓടുന്ന കാര്യത്തിൽ തീരുമാനമുണ്ടായില്ല. വെള്ളപ്പൊക്ക സമയത്ത് ഇടമണ്ണിനും ഭഗവതിപുരത്തിനുമിടയിൽ പാളത്തിലേക്ക് പലയിടത്തും മലയിടിഞ്ഞ് വീണതിനെ തുടർന്ന് കഴിഞ്ഞമാസം15 മുതലാണ് കൊല്ലം-ചെങ്കോട്ട ലൈനിൽ സർവിസ് നിർത്തിയത്. കൊല്ലത്തിനും പുനലൂരിനുമിടയിൽ പാളത്തിൽ കാര്യമായ തടസ്സങ്ങൾ ഉണ്ടാകാത്തതിനെ തുടർന്ന് 18 മുതൽ ലൈനിൽ പുനലൂരിൽ അവസാനിക്കുന്ന സർവിസുകൾ ആരംഭിച്ചിരുന്നു. തെന്മല എം.എസ്.എല്ലിലായിരുന്നു കൂടുതൽ നാശം ഉണ്ടായത്. ഇവിടെ നാലിടങ്ങളിൽ മണ്ണിനൊപ്പം കൂറ്റൻപാറകളും മരങ്ങളും പാളത്തിലേക്ക് വീണിരുന്നു. രണ്ടാഴ്ചയോളം പണിപ്പെട്ടാണ് സർവിസിന് സജ്ജമാക്കിയത്. കഴിഞ്ഞ ഞാ‍യറാഴ്ച പരീക്ഷണാർഥം എൻജിൻ ഓടിച്ചിരുന്നു. പിറ്റേന്ന് സുരക്ഷ ഉദ്യോഗസ്ഥർ പരിശോധന നടത്തി സുരക്ഷ ഉറപ്പാക്കിയിരുന്നു. എങ്കിലും ഗാട്ട് സെക്ഷൻ വരുന്ന ഈ ഭാഗത്ത് പലയിടത്തും ഇനിയും മണ്ണിടിഞ്ഞ് പാളത്തിലേക്ക് വീഴാൻ സാധ്യതയുണ്ടന്നാണ് അധികൃർ വിലയിരുത്തിയത്. ഇതിനെ തുടർന്ന് കൂടുതൽ ഭാഗത്ത് അപകടാവസ്ഥ ഒഴിവാക്കാനുള്ള ജോലികൾ തുടങ്ങിയിട്ടുണ്ട്. ശഹീദ് സയ്യിദ് ഖുതുബ് അനുസ്മരണം കൊല്ലം: ഇസ്ലാമിയ കോളജ് ശഹീദ് സയ്യിദ് ഖുതുബ് അനുസ്‌മരണം നടത്തി. യാസർ, സമീം, മുനവ്വർ എന്നിവർ പ്രബന്ധം അവതരിപ്പിച്ചു. ജമാഅത്തെ ഇസ്ലാമി ജില്ല സമിതി അംഗം അബ്ദുല്ല മൗലവി വിഷയമവതരിപ്പിച്ചു. അധ്യാപകരായ ഉസ്മാൻ, അജാസ്, ജോയൻറ് സെക്രട്ടറി സബിൻഷാ എന്നിവർ സംസാരിച്ചു. എസ്.ഐ.ഒ ഏരിയ പ്രസിഡൻറ് അജാസ് സ്വാഗതം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.