ബാക് ടു സ്കൂൾ: കുഞ്ഞുങ്ങൾക്ക് സാന്ത്വനമായി സഹായപദ്ധതി

കൊല്ലം: മഹാപ്രളയത്തിൽ പഠനസൗകര്യങ്ങൾ നഷ്ടപ്പെട്ട കുഞ്ഞുങ്ങൾക്ക് പഠനം തുടരാൻ ആവശ്യമായ സാമഗ്രികൾ അടങ്ങുന്ന സ്കൂൾ കിറ്റുകൾ അതത് വിദ്യാലയങ്ങളിലെത്തി വിതരണം ചെയ്യുന്ന 'ബാക് ടു സ്കൂൾ' പദ്ധതിയുമായി കൊല്ലം ടി.കെ.എം എൻജിനീയറിങ് കോളജിലെ പൂർവ വിദ്യാർഥികൾ. ബാഗ്, കുട, ഇൻസ്ട്രുമ​െൻറ് ബോക്സ്, ചോറ്റുപാത്രം, കുടിവെള്ളക്കുപ്പി, ബുക്ക്, പേന, മിഠായികൾ എന്നിവയടങ്ങുന്ന ഒരു സ്കൂൾ കിറ്റ് ഓരോ വിദ്യാർഥിക്കും സ്കൂളിലെത്തി നൽകുന്നതാണ് പദ്ധതി. അമേരിക്ക, യൂറോപ്പ്, താൻസനിയ, നേപ്പാൾ, സിങ്കപ്പൂർ, ഗൾഫ് രാജ്യങ്ങൾ എന്നിവിടങ്ങളിലെ പൂർവ വിദ്യാർഥികളുടെ കൂട്ടായ്മയാണ് പദ്ധതിക്ക് പിന്നിൽ. ആദ്യ ഘട്ടത്തിൽ 16 ലക്ഷത്തോളം രൂപ െചലവിൽ ആയിരത്തി അഞ്ഞൂറോളം വിദ്യാർഥികളെ സഹായിക്കുകയാണ് ലക്ഷ്യമെന്ന് പ്രിൻസിപ്പൽ ഡോ. എസ്‌. അയൂബ് അറിയിച്ചു. 1985 ബാച്ച് നൽകിയ അഞ്ച് ലക്ഷം രൂപയാണ് ആദ്യ സംഭാവന. മാനേജ്മ​െൻറും അധ്യാപക അനധ്യാപകരും സംരംഭത്തിൽ പങ്കാളികളാകും. പന്തളം കടയ്ക്കാട് യു.പി സ്കൂളിലെ പാവപ്പെട്ട കുടുംബങ്ങളിൽെപട്ട എഴുപതോളം വിദ്യാർഥികൾക്ക് സ്കൂൾ കിറ്റ് നൽകി സെപ്‌റ്റംബർ ആദ്യ വാരം പദ്ധതി തുടങ്ങും. പ്രളയബാധിതപ്രദേശങ്ങളിലെ സ്കൂളുകളിലെ പ്രധാനാധ്യാപകർക്ക് വിശദവിവരങ്ങൾക്കായി 9400892462 എന്ന നമ്പറിൽ ബന്ധപ്പെടാം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.