പത്തനാപുരം: . പിറവന്തൂര്‍ തച്ചക്കുളം തെക്കേക്കര ചരുവിള വീട്ടില്‍ ശശിധരനെയാണ് (70) പ്രദേശവാസികളായ ഒമ്പതോളം പേര്‍ വീട്ടില്‍ അതിക്രമിച്ചു കയറി മര്‍ദിച്ചതായി ഭാര്യ ഇന്ദിര പുനലൂര്‍ ഡിവൈ.എസ്.പിക്ക് പരാതി നൽകിയത്. ജൂലൈ 28നാണ് സംഭവം. ഇന്ദിരയും മൂത്ത മകനും വീടുപണിയുടെ ആവശ്യവുമായും ഇളയ മകന്‍ ആശുപത്രിയിലും പോയിരുന്ന സമയത്തായിരുന്നു സംഭവം. ഇവിടെ താമസിക്കാനനുവദിക്കില്ലെന്ന് പറഞ്ഞതായും പരാതിയില്‍ പറയുന്നു. ശശിധരന്‍ പുനലൂര്‍ താലൂക്കാശുപത്രിയില്‍ ചികിത്സയിലാണ്. പുനലൂര്‍ പൊലീസില്‍ പരാതി നൽകിയെങ്കിലും അന്വേഷണത്തിന് തയാറായില്ലെന്നും ആക്ഷേപമുണ്ട്. ആളൊഴിഞ്ഞ പുരയിടത്തിൽ നാല് അമിട്ടുകൾ കണ്ടെത്തി (ചിത്രം) കൊല്ലം: മുണ്ടയ്ക്കൽ തുമ്പറയിൽ റോഡരികിലുള്ള ആളൊഴിഞ്ഞ പുരയിടത്തിൽ ബോംബ് പോലെ തോന്നിക്കുന്ന നാല് അമിട്ടുകൾ കണ്ടെത്തി. ഇതിൽ മൂന്നെണ്ണത്തിെൻറ തിരികൾ കത്തിയണഞ്ഞ നിലയിലായിരുന്നു. തുമ്പറയിലുള്ള സ്വകാര്യ പ്ലേ സ്കൂളിന് എതിർവശത്തുള്ള പഴയ എൽ.പി സ്കൂൾ കെട്ടിടം നിന്നിരുന്ന പുരയിടത്തിലാണ് ഇവ കണ്ടെത്തിയത്. വെള്ളിയാഴ്ച രാവിലെ പതിനൊന്നോടെ പുരയിടം വൃത്തിയാക്കാനെത്തിയവരാണ് ചണത്തിൽ പൊതിഞ്ഞ നിലയിലുള്ള അമിട്ടുകൾ കണ്ടത്. തുടർന്ന്, കൊല്ലം ഈസ്റ്റ് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. ഈസ്റ്റ് എസ്.ഐ പ്രശാന്ത് കുമാറിെൻറ നേതൃത്വത്തിലുള്ള പൊലീസും ബോംബ് സ്ക്വാഡും പൊലീസ് നായയും സ്ഥലത്തെത്തി പരിശോധന നടത്തിയ ശേഷം കൂടുതൽ പരിശോധനകൾക്കും നിർവീര്യമാക്കുന്നതിനുംവേണ്ടി അമിട്ടുകൾ ബോംബ് സ്ക്വാഡ് കൊണ്ടുപോയി. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അമിട്ടിെൻറ തിരി കത്തിയപ്പോൾ മഴ പെയ്തതാകാം ഇത് പൊട്ടാതിരിക്കാൻ കാരണമായതെന്നാണ് പൊലീസ് പറയുന്നത്. വെടിക്കെട്ടിനിടയിൽ ഉപയോഗിക്കുന്ന ഗുണ്ടുകൾ പോലെയായിരുന്നു ഇതിെൻറ ആകൃതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.