തിരുവനന്തപുരം: വിജിലൻസ് ആൻഡ് ആൻറി കറപ്ഷൻ ബ്യൂറോയുടെ പ്രവർത്തനം മെച്ചപ്പെടുത്താനും ഡിജിറ്റൽ തെളിവ് ശേഖരിക്കാനും വിജിലൻസ് ആസ്ഥാനത്ത് സൈബർ ഫോറൻസിക് ലാബ്. വിജിലൻസ് ഡയറക്ടർ ബി.എസ്. മുഹമ്മദ് യാസിൻ ലാബ് ഉദ്ഘാടനം ചെയ്തു. ഡിജിറ്റൽ തെളിവ് ശേഖരിക്കാൻ മറ്റ് ഏജൻസികളെ ആശ്രയിച്ചിരുന്ന വിജിലൻസിന് കാലതാമസം ഒഴിവാക്കി അന്വേഷണം വേഗം പൂർത്തീകരിച്ച് കുറ്റപത്രം സമർപ്പിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷ. വിജിലൻസ് കേസുമായി ബന്ധപ്പെട്ട് പിടിച്ചെടുക്കുന്ന കമ്പ്യൂട്ടർ, മൊബൈൽ ഫോൺ, മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങൾ എന്നിവ പരിശോധിക്കാൻ പുറത്തുള്ള സൈബർ വിദഗ്ധരെയും ഏജൻസികളെയും ആശ്രയിക്കുകയാണിപ്പോൾ വിജിലൻസ്. സി-ഡാക്കിെൻറ സഹകരണത്തോടെയാണ് സൈബർ സെൽ. ഡിജിറ്റൽ തെളിവ് ശേഖരിക്കുന്നതിന് ഫോറൻസിക് ഉപകരണങ്ങളും സോഫ്റ്റ്വെയറും സി-ഡാക് ലഭ്യമാക്കിയിട്ടുണ്ട്. വിജിലൻസ് ഹെഡ് ക്വാർട്ടേഴ്‌സ് ഡിവൈ.എസ്.പി ഇ.എസ്. ബിജുമോനാണ് സെല്ലിെൻറ മേൽനോട്ടം. എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലും സൈബർ സെൽ ആരംഭിക്കുമെന്ന് വിജിലൻസ് ഡയറക്ടർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.