കേരളത്തിൽ ജനിച്ചത് അബദ്ധമായിപ്പോയെന്ന് എം.എൽ.എ

ചവറ: കേരളത്തിൽ ജനിച്ചത് അബദ്ധമായിപ്പോയെന്നും ജീവിക്കാൻ കൊള്ളാത്ത നാടായി മാറിയെന്നും കെ.ബി. ഗണേഷ്കുമാർ എം.എൽ.എ. സമകാലിക സംഭവവികാസങ്ങൾ അത്രമാത്രം ഞെട്ടിക്കുന്നതാണ്. പത്രമോ ചാനലോ അഞ്ച് മിനിറ്റ് പോലും കാണാനാകാത്തവിധം വൈകൃത വാർത്തകളാൽ നിറഞ്ഞിരിക്കുന്നു. ആവർത്തിക്കപ്പെടുന്ന സംഭവങ്ങൾ കാണുമ്പോൾ ഇവിടെ ജനിക്കേണ്ടിയിരുന്നില്ലെന്ന് തോന്നിപ്പോകുകയാണെന്നും എം.എൽ.എ പറഞ്ഞു. കേരളത്തിലെ ഐ.എ.എസ് റാങ്ക് ജേതാക്കളെ കൊണ്ട് സംസ്ഥാനത്തിനോ സാധാരണക്കാർക്കോ ഒരു പ്രയോജനവുമില്ല. അവസരങ്ങൾ തേടി ഇതരസംസ്ഥാനത്തേക്ക് ചേക്കേറാനാണ് ഭൂരിഭാഗം ഐ.എ.എസ് കാരുടെയും താൽപര്യമെന്നും എം.എൽ.എ പറഞ്ഞു. എൻ. വിജയൻപിള്ള എം.എൽ.എ നടത്തിയ പ്രതിഭാസംഗമം ഉദ്ഘാടനം െചയ്യുകയായിരുന്നു അദ്ദേഹം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.