Posted On
date_range Updated On
date_range യുവാവിനെ വെട്ടിയ കേസിൽ പ്രതി പിടിയിൽ
ആറ്റിങ്ങൽ: യുവാവിനെ വെട്ടിയ കേസിലെ പ്രതി പിടിയിൽ. ആറ്റിങ്ങൽ പൊയ്കമുക്ക് കവിത ഭവനിൽ വിപിനെയാണ് ആറ്റിങ്ങൽ പൊലീസ് പിടികൂടിയത്. ജനുവരി ഒന്നിനായിരുന്നു സംഭവം. ആറ്റിങ്ങൽ പാറയടി ഭാഗത്തുള്ള അനീഷിനെയാണ് വെട്ടിപ്പരിക്കേൽപ്പിച്ചത്. അനീഷിന്റെ സഹോദരനെ ഉപദ്രവിക്കുന്നത് തടയാൻ ശ്രമിച്ചതാണ് ആക്രമണത്തിന് കാരണം. ആറ്റിങ്ങൽ ഡിവൈ.എസ്.പിയുടെ നിർദേശപ്രകാരം എസ്.എച്ച്.ഒ അജയൻ, ആറ്റിങ്ങൽ എസ്.ഐ ജിഷ്ണു, സിതാര മോഹൻ എസ്.സി.പി.ഒമാരായ അരുൺകുമാർ, സജിത് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. സമാന കേസിൽ മുമ്പും വിപിൻ പ്രതിയായിട്ടുണ്ടെന്ന് ആറ്റിങ്ങൽ പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.