വെഞ്ഞാറമൂട്: സർക്കാർ പുറമ്പോക്ക് ൈകയേറിയും അനുമതിയില്ലാത്ത സ്ഥലത്തും പാറ ഖനനം നടത്തി. കോടികളുടെ പാറ കടത്തിയതിെൻറ പേരിൽ അടച്ചുപൂട്ടിയ ക്വാറിക്ക് പിൻവാതിലിലൂടെ അനുമതി നൽകാൻ മൈനിങ് ആൻഡ് ജിയോളജി വകുപ്പിെൻറ ശ്രമം. പൂട്ടിയ ക്വാറിക്ക് പകരം അതിനടുത്തുള്ള ക്വാറി ഉടമയുടെതന്നെ മറ്റൊരു വസ്തുവിൽ പുതിയ സർവേ നമ്പറിൽ പുതിയ പെർമിറ്റ് നൽകാനാണ് നീക്കം. നെല്ലനാട് പഞ്ചായത്തിലെ കോട്ടുകുന്നം മലയിലെ ക്വാറിയാണ് അനധികൃത പ്രവർത്തനം നടത്തിയതിനെത്തുടർന്ന് അടച്ചു പൂട്ടിയത്. ക്വാറിയിൽ നെടുമങ്ങാട് താലൂക്ക് സർവേയർ നടത്തിയ പരിശോധനയിൽ സ്ഥലം കൈയേറി പാറ ഖനനം നടത്തിയത് കണ്ടെത്തിയിരുന്നു. കൂടാതെ, പട്ടയ ലംഘനവും മറ്റു ക്രമക്കേടുകളും കണ്ടെത്തിയിരുന്നു. ഈ റിപ്പോർട്ട് നെടുമങ്ങാട് തഹസിൽദാർ റവന്യൂ വിജിലൻസിന് കൈമാറി. അത് ഇപ്പോൾ നടപടിക്കായി ലാൻഡ് റവന്യൂ കമീഷണറുടെ പരിഗണനയിലാണ്. അനുമതിയില്ലാത്ത സ്ഥലത്ത് വൻതോതിൽ പാറ ഖനനം നടത്തിയതും കണ്ടെത്തിയിട്ടുണ്ട്. അനുമതിയില്ലാതെ ഖനനം ചെയ്തതിന് 30 കോടി രൂപ പിഴ അടയ്ക്കണമെന്നാണ് പ്രാഥമികമായി കണക്കാക്കുന്നത്. ഈ ക്വാറിയുടെ ക്വാറിയിങ് ലീസ് ഈ മാസം 17ന് അവസാനിച്ചു. 50 ലക്ഷം പിഴ തുക അടച്ച് ലീസ് പുതുക്കി നൽകാൻ ജിയോളജി വകുപ്പ് ശ്രമം നടത്തിയെങ്കിലും പരാതിയുള്ളതിനാൽ പുതുക്കാനായില്ല. തുടർന്നാണ് പുതിയൊരു സർവേ നമ്പറിൽ ബിനാമി പേരിൽ ക്വാറിയിങ് പെർമിറ്റ് നൽകാൻ നീക്കം നടക്കുന്നത്. ഇതിനുള്ള അപേക്ഷ നൽകിയതായാണ് വിവരം. സർക്കാറിന് പിഴയിനത്തിൽ ലഭിക്കേണ്ട വൻ തുക ഈടാക്കുന്നതിനു പകരം വീണ്ടും ക്വാറി മുതലാളിക്ക് നിയമലംലനം നടത്താനുള്ള ശ്രമത്തിനെതിരെ റവന്യൂ മന്ത്രിക്ക് പരാതി നൽകിയിരിക്കുകയാണ് നാട്ടുകാർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.