മനുഷ്യത്വമില്ലായ്മയാണ് സമൂഹം നേരിടുന്ന ഏറ്റവും വലിയ പോരായ്മ -ഗണേഷ് കുമാർ

ചവറ: എല്ലാ മേഖലകളിലും മികച്ചതെന്ന് അവകാശപ്പെടുമ്പോഴും മനുഷ്യത്വമില്ലാത്ത നാടായി കേരളം മാറുകയാണെന്ന് കെ.ബി. ഗണേഷ് കുമാർ എം.എൽ.എ. ചവറ മണ്ഡലത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികളെ അനുമോദിക്കാൻ എൻ. വിജയൻപിള്ള എം.എൽ.എ നടത്തിയ പ്രതിഭാസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡോക്ടറും എൻജിനീയറുമാക്കാനുള്ള പരിശ്രമത്തിനിടെ അവരെ നല്ല മനുഷ്യരാക്കാൻ രക്ഷാകർത്താക്കൾക്ക് കഴിയണം. കരുണ എന്ന വികാരം ഉള്ളവർക്ക് മാത്രമേ ജീവിതവിജയം നേടാൻ കഴിയൂ. അറിവ് ചോദിച്ച് നേടുന്നതിൽ ലജ്ജിക്കുന്ന തലമുറയിൽനിന്ന് വായനയെ കൂടി പഠനത്തിനൊപ്പം കൊണ്ടുപോകുന്നവരായി പുതുതലമുറ മാറണമെന്നും ഗണേഷ് കുമാർ പറഞ്ഞു. ചവറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് തങ്കമണിപിള്ള അധ്യക്ഷത വഹിച്ചു. എൻ. വിജയൻ പിള്ള എം.എൽ.എ, തെക്കുംഭാഗം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി. അനിൽകുമാർ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ.എ. നിയാസ്, എസ്. ശോഭ, ജെ. അനിൽ, ബിന്ദു സണ്ണി, വി. വിജയകുമാർ എന്നിവർ സംസാരിച്ചു. എസ്.എസ്.എൽ.സി പരീക്ഷയിൽ 100 ശതമാനം വിജയം നേടിയ കോയിവിള സ​െൻറ് ആൻറണീസ്, നീണ്ടകര സ​െൻറ് ആഗ്നസ്, ശക്തികുളങ്ങര സ​െൻറ് ജോസഫ് സ്കൂളുകളെയും ചടങ്ങിൽ അനുമോദിച്ചു. വൈ.എം.സി.എ കൊല്ലം സബ് റീജ‍്യൻ ജൂബിലി നിറവിൽ; ആഘോഷങ്ങൾക്ക് രണ്ടിന് തുടക്കം കൊല്ലം: വൈ.എം.സി.എ കൊല്ലം സബ് റീജ‍്യൻ ജൂബിലി നിറവിൽ. ഒരു വർഷം നീളുന്ന ആഘോഷപരിപാടികൾക്ക് ജൂൺ രണ്ടിന് വൈകീട്ട് നാലിന് കുണ്ടറ വൈ.എം.സി.എയിൽ തുടക്കമാകും. മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യും. കരുണാവർഷം പദ്ധതിയുടെ ഉദ്ഘാടനം ദേശീയ പ്രസിഡൻറ് ഡോ. ലെബി ഫിലിപ്പ് മാത്യു നിർവഹിക്കും. സംസ്ഥാന ചെയർമാൻ പ്രഫ. ജോയി സി. ജോർജ് മുൻ സബ് റീജ‍്യൻ അധ‍്യക്ഷരെ ആദരിക്കും. സബ് റീജ‍്യൻ ചെയർമാൻ എം. തോമസ് കുട്ടി അധ്യക്ഷത വഹിക്കും. ജൂബിലി വർഷത്തിൽ കരുണാവർഷത്തി​െൻറ ഭാഗമായി ജീവകാരുണ്യപ്രവർത്തങ്ങൾ ഗൾഫ് മേഖലയിലെ വൈ.എം.സി.എയുമായി സഹകരിച്ച് ഭവനദാനം, രക്തദാന ക്യാമ്പുകൾ, നേത്രദാന സമ്മതപത്രം സമർപ്പിക്കൽ, പുതിയ വൈ.എം.സി.എ യൂനിറ്റുകളുടെ രൂപവത്കരണം, യൂനിറ്റ് വൈ.എം.സി.എകളുടെ ശാക്തീകരണം ഉൾപ്പെടെ പ്രവർത്തന പരിപാടികൾക്ക് രൂപം നൽകിയതായി ജനറൽ കൺവീനർ ജെയിംസ് ജോർജ്, കുണ്ടറ വൈ.എം.സി.എ പ്രസിഡൻറ് ബിനിൽ കെ. പണിക്കർ, സെക്രട്ടറി രഞ്ജി മത്തായി, ഷൈജു ജോൺ എന്നിവർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.