വ്രതാനുഷ്ഠാനത്തിെൻറ പുണ്യംനിറച്ച് ഗാന്ധിഭവനും പത്തനാപുരം: റമദാനിൽ വ്രതാനുഷ്ഠാനത്തിെൻറയും പ്രാര്‍ഥനയുടെയും നിറവിലാണ് പത്തനാപുരം ഗാന്ധിഭവന്‍. 34 വിശ്വാസികൾ ഇവിടെ നോമ്പനുഷ്ഠിക്കുന്നു. ഇവർക്ക് എല്ലാ പിന്തുണയുമായി മറ്റ് അന്തേവാസികളുമുണ്ട്. നമസ്‌കാരത്തിനും നോമ്പുതുറക്കും പ്രത്യേകസംവിധാനമാണ് ഒരുക്കിയിട്ടുള്ളത്. റമദാനിലെ ഭക്ഷണത്തിനും മറ്റ് ചെലവുകൾക്കും ഗാന്ധിഭവെൻറ കടബാധ്യതകള്‍ പരിഹരിക്കുന്നതിനും വ്യവസായി എം.എ. യൂസുഫലിയുടെ കൈത്താങ്ങ് ലഭിച്ചു. 50 ലക്ഷം രൂപയാണ് ഇതിനായി മാത്രം കൈമാറിയത്. രണ്ട് വര്‍ഷം മുമ്പ് ഗാന്ധിഭവന്‍ സന്ദര്‍ശിച്ചപ്പോള്‍ ഇവിടത്തെ അമ്മമാരോടൊപ്പം ചിലവിട്ട നിമിഷങ്ങള്‍ തെൻറ മനസ്സിനെ വല്ലാതെ നൊമ്പരപ്പെടുത്തിയെന്ന് യൂസുഫലി പറഞ്ഞിരുന്നു. തുടർന്നാണ് ഗാന്ധിഭവന് വിവിധ സഹായപദ്ധതികൾ ലുലു ഗ്രൂപ് പ്രഖ്യാപിക്കുന്നത്. 16 വര്‍ഷം മുമ്പ് ഡോ. പുനലൂര്‍ സോമരാജൻ ആരംഭിച്ച ഗാന്ധിഭവനിൽ ആയിരത്തിലേറെ അംഗങ്ങൾ അന്തേവാസികളായുണ്ട്. എച്ച്.ഐ.വി ബാധിതര്‍, മനോരോഗികള്‍, വികലാംഗര്‍, കിടപ്പുരോഗികള്‍, കുട്ടികള്‍, വയോധികര്‍ എന്നിവര്‍ ഒരു കുടുംബംപോലെ കഴിയുകയാണിവിടെ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.