ജനസേവ ശിശുഭവൻ: റിപ്പോര്‍ട്ടുകള്‍ ഉടന്‍ സമര്‍പ്പിക്കണമെന്ന്​ ദേശീയ ബാലാവകാശ കമീഷൻ

തിരുവനന്തപുരം: എറണാകുളം ജനസേവ ശിശുഭവനിലെ കുട്ടികളെ അവധിക്കാലത്ത് വീടുകളില്‍ അയക്കാത്തതിനെതിരെ ദേശീയ ബാലാവകാശ കമീഷന്‍ സംസ്ഥാന വനിതാ ശിശു വികസന വകുപ്പ് സെക്രട്ടറിക്ക് നോട്ടീസ് അയച്ചു. സ്വീകരിച്ച നടപടികളുടെ റിപ്പോർട്ട് ഉടന്‍ സമര്‍പ്പിക്കണം. ശിശുഭവനില്‍ വിവിധ സംസ്ഥാനക്കാരായ 165 കുട്ടികളെ അനധികൃതമായി താമസിപ്പിച്ചെന്നും വീടുകളില്‍ അവധിക്ക് പോലും വിട്ടയക്കുന്നില്ലെന്നുമുള്ള മാധ്യമ വാര്‍ത്തകളെ തുടര്‍ന്നാണ് ദേശീയ കമീഷന്‍ സ്വമേധയാ കേസെടുത്തത്. ജനസേവ ശിശുഭവന്‍ ഗുരുതര ചട്ടലംഘനം നടത്തിയെന്നാണ് ദേശീയ ബാലാവകാശ കമീഷ​െൻറ വിലയിരുത്തൽ. തമിഴ്‌നാട്, കര്‍ണാടകം തുടങ്ങിയ സംസ്ഥാനങ്ങളില്‍നിന്നുള്ള കുട്ടികളാണ് അവിടെ താമസിക്കുന്നത്. അതിനാല്‍ അവര്‍ക്ക് മാതൃഭാഷയില്‍ സംസാരിക്കാനോ മാതാപിതാക്കളെ കാണാനോ സംസാരിക്കാനോ കഴിയുന്നില്ലെന്നും കമീഷൻ നിരീക്ഷിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.