തിരുവനന്തപുരം: ജനകീയ പ്രക്ഷോഭങ്ങളിൽനിന്ന് ശ്രദ്ധ തിരിച്ചുവിടാൻ ജാതിയുടെയും മതത്തിെൻറയും ഭാഷയുടെയും പേരിൽ തൊഴിലാളികളെ ഭിന്നിപ്പിക്കാൻ കേന്ദ്ര ഭരണാധികാരികൾ ശ്രമിക്കുന്നെന്ന് വി.എസ്. അച്യുതാനന്ദൻ. വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ ആഴത്തിൽ വേരൂന്നിയ വർഗീയ-ഫാഷിസ്റ്റ് പ്രീണന നയങ്ങൾ പല പേരുകളിൽ കേരളത്തിലും നടപ്പാക്കാൻ നീക്കംനടക്കുകയാണ്. തൊഴിലാളി സംഘടനകൾക്കുള്ളിൽപോലും വർഗീയ ചേരിതിരിവുകളുണ്ടാക്കി അനൈക്യം സൃഷ്ടിക്കുന്ന ഇത്തരം ശക്തികളെ തിരിച്ചറിയുകയും പരാജയപ്പെടുത്തുകയും വേണമെന്നും അദ്ദേഹം പറഞ്ഞു. േകന്ദ്രസർക്കാർ ജീവനക്കാരുടെ കലാ-സാംസ്കാരിക സംഘടനയായ ഗ്രാന്മയുടെ ആഭിമുഖ്യത്തിൽ വനിതരത്നം പുരസ്കാരം ലഭിച്ച ടി. രാധാമണിക്കും കേന്ദ്രസർവിസിൽനിന്ന് വിരമിച്ചവർക്കും നൽകിയ സ്വീകരണേയാഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വാഗ്ദാനങ്ങൾ പാലിക്കാതെ ജനങ്ങളെ ഭായിയോ ബഹനോം എന്ന് വിളിച്ച് പറ്റിക്കുകയാണ് പ്രധാനമന്ത്രി മോദി. ഇന്ധനവില റോക്കറ്റ് േപാലെ കുതിക്കുകയാണ്. അടുത്ത പാർലമെൻറ് തെരഞ്ഞെടുപ്പോടെ ഇത് 100 രൂപയിലെത്തുമെന്നും അദ്ദേഹം പറഞ്ഞു. പ്രസിഡൻറ് എം.എസ്. അജികുമാർ അധ്യക്ഷതവഹിച്ചു. പിരപ്പൻകോട് മുരളി മുഖ്യപ്രഭാഷണം നടത്തി. രക്ഷാധികാരി ജി. മധുസൂദനൻ നായർ, സെക്രട്ടറി ടി.പി. രവീന്ദ്രൻ എന്നിവർ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.