ടി.കെ.എമ്മിൽ എം.ബി.എ

കൊല്ലം: കേരള സർവകലാശാല എം.ബി.എ ഫുൾടൈം കോഴ്സിലേക്കുള്ള 24ാം ബാച്ച് പ്രവേശനം ടി.കെ.എം കോളജിൽ ആരംഭിച്ചു. കേരള സർവകലാശാല നിബന്ധനകൾക്ക് വിധേയമായ ബിരുദവും മാർക്കും സീ മാറ്റ്, ക്യാറ്റ്, കെ മാറ്റ് കേരള എന്നീ പ്രവേശനപരീക്ഷകളിൽ ഏതെങ്കിലും ഒന്നിൽ പെങ്കടുത്ത അംഗീകൃത സ്കോർ സഹിതം അപേക്ഷിക്കാം. സംവരണ വിഭാഗങ്ങൾക്ക് മാർക്കിൽ ഇളവ് ലഭിക്കും. അവസാന വർഷ പരീക്ഷ എഴുതിയവർക്കും ജൂൺ 24ന് നടത്തുന്ന കെ മാറ്റ് കേരള പരീക്ഷ എഴുതുന്നവർക്കും അപേക്ഷിക്കാം. അപേക്ഷകർ ജൂൺ രണ്ട്, ഒമ്പത് തീയതികളിൽ ഏതെങ്കിലും ഒരുദിവസം ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തുന്ന അഭിമുഖത്തിൽ പെങ്കടുക്കണം. അപേക്ഷകൾ ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് നേരിട്ടും ടി.കെ.എം.െഎ.എം വെബ്സൈറ്റിലൂടെ ഒാൺലൈനായി പ്രി​െൻറടുത്ത് പൂരിപ്പിച്ചും സമർപ്പിക്കാം. ഫോൺ: 9556659152, 0474 2482465.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.