തിരുവനന്തപുരം: കുമ്മനം രാജശേഖരൻ മിസോറം ഗവർണറായതോടെ സംസ്ഥാന ബി.ജെ.പി അധ്യക്ഷസ്ഥാനത്തേക്ക് പകരക്കാരനെ കണ്ടെത്തൽ കീറാമുട്ടിയാവും. മുൻ അധ്യക്ഷൻ പി.കെ. കൃഷ്ണദാസ്, സംസ്ഥാന ജന. സെക്രട്ടറിമാരായ എം.ടി. രമേശ്, എ.എൻ. രാധാകൃഷ്ണൻ എന്നിവരുടെ പേരുകൾ പ്രസിഡൻറ് സ്ഥാനത്തേക്ക് ഒരുവിഭാഗം ചൂണ്ടിക്കാട്ടുന്നുണ്ട്. ജന. സെക്രട്ടറി കെ. സുരേന്ദ്രെൻറ പേരും ചിലർ ഉയർത്തുന്നു. മുൻ പ്രസിഡൻറുമാരായ പി.എസ്. ശ്രീധരൻപിള്ള, സി.കെ. പത്മനാഭൻ എന്നിവരുടെ പേരുകളും കേൾക്കുന്നുണ്ട്. വി. മുരളീധരൻ എം.പിയായതിനാൽ അദ്ദേഹത്തെ പരിഗണിക്കാനാവില്ല. ഗ്രൂപ് തർക്കം സജീവമായി നിലനിൽക്കെ വിഷയത്തിൽ ദേശീയനേതൃത്വത്തിെൻറ ഇടപെടൽ നിർണായകമാകും. വി. മുരളീധരൻ പ്രസിഡൻറ് സ്ഥാനത്തുനിന്ന് ഒഴിഞ്ഞപ്പോഴാണ് ആർ.എസ്.എസിെൻറ കൂടി പിന്തുണയോടെ കുമ്മനം രാജശേഖരൻ ബി.ജെ.പി അധ്യക്ഷനായത്. ഇത് പാർട്ടിക്കുള്ളിൽ പ്രശ്നങ്ങൾ സൃഷ്ടിച്ചെങ്കിലും ശരിയായ ദിശയിൽ നയിക്കാൻ കുമ്മനത്തിന് സാധിച്ചു. എന്നാൽ, ആർ.എസ്.എസിെൻറ അജണ്ട നടപ്പാക്കുക മാത്രമാണ് കുമ്മനം ചെയ്തതെന്ന ആക്ഷേപം പാർട്ടിക്കുള്ളിൽ ശക്തമാണ്. കഴിഞ്ഞ നിയമസഭ െതരഞ്ഞെടുപ്പിൽ ഉൾപ്പെടെ ബി.ജെ.പി മികച്ച മുന്നേറ്റം കാഴ്ചെവച്ചത് കുമ്മനത്തിെൻറ നേതൃത്വത്തിലായിരുന്നു. ആർ.എസ്.എസ് പിന്തുണയുള്ള വ്യക്തിയാകും സംസ്ഥാന പ്രസിഡൻറായി എത്തുകയെന്ന് സൂചനയുണ്ട്. ബിജു ചന്ദ്രശേഖർ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.