ഗൗരി നേഹയുടെ മരണം: കുറ്റപത്രം ഇന്ന്​ വായിക്കും

കൊല്ലം: ട്രിനിറ്റി ലൈസിയം സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിനി ഗൗരി നേഹ സ്കൂളി​െൻറ മുകളിലത്തെ നിലയിൽനിന്ന് ചാടി ആത്മഹത്യ ചെയ്ത സംഭവത്തിൽ പൊലീസ് സമർപ്പിച്ച കുറ്റപത്രം വെള്ളിയാഴ്ച വായിക്കും. കേസിൽ കുറ്റാരോപിതരായ സ്കൂളിലെ അധ്യാപികമാരായ ക്രസൻറ് നേവിനോടും സിന്ധു പോളിനോടും ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാകാൻ നിർദേശം നൽകിയിട്ടുണ്ട്. 120 പേജുള്ള കുറ്റപത്രം കഴിഞ്ഞ മാർച്ച് 31നാണ് സമർപ്പിച്ചത്. അധ്യാപകർക്കെതിരെ ഐ.പി.സി 305, ജുവനൈൽ ജസ്റ്റിസ് വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. ഗൗരി നേഹ ജീവനൊടുക്കിയതി​െൻറ സി.സി.ടി.വി ദൃശ്യങ്ങൾ ഉൾെപ്പടെ 28 രേഖകളും സ്‌കൂളിലെ വിദ്യാർഥികളടക്കം 71 പേരുടെ സാക്ഷിമൊഴികളും ഹാജരാക്കിയിട്ടുണ്ട്. കഴിഞ്ഞ ഒക്ടോബർ 20നാണ് ഗൗരി നേഹ ജീവനൊടുക്കിയത്. പ്രതികൾ ഹാജരായില്ലെങ്കിൽ കുറ്റപത്രം വായിക്കുന്നത് മാറ്റിെവച്ചേക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.