വി.എസ്​ മോഡലായി, കാൻവാസിലും കളിമണ്ണിലും തെളിഞ്ഞു നിരവധി 'വി.എസുമാർ'

തിരുവനന്തപുരം: വി.എസ് മോഡലായി, മനസ്സിൽ ചിരപ്രതിഷ്ഠനേടിയ പ്രിയനേതാവി​െൻറ മുഖം നോക്കി ഒരു സംഘം കലാകാരന്മാർ സർഗസൃഷ്ടിയിൽ മുഴുകിയപ്പോൾ കാൻവാസിലും കളിമണ്ണിലും വിരിഞ്ഞത് ഒന്നിലധികം 'വി.എസുമാർ'. പ്രതിഭയുടെ സ‌്പർശമുള്ള കരവിരുതിൽ പ്രമുഖ നേതാവി​െൻറ വിവിധ ഭാവങ്ങൾ തെളിഞ്ഞപ്പോൾ കാണികളെയും അത് അത്ഭുതപ്പെടുത്തി. ചിത്രങ്ങളിലൂടെയും ശിൽപങ്ങളിലൂടെയുമുള്ള സ‌്നേഹാദരവിന‌് അഭിനന്ദനവാക്കുകളിലൂടെ വി.എസ് മറുപടിയും നൽകി. ചിത്രകലാചാര്യനായ എസ‌്.എൽ. ലാരിയസി​െൻറ ജന്മശതാബ്ദി ആഘോഷത്തിന‌് തുടക്കംകുറിച്ചാണ‌് വി.എസ‌്. അച്യുതാനന്ദന‌് ഒരു സംഘം കലാകാരന്മാർ വ്യത്യസ‌്തമായ ആദരവ‌് അർപ്പിച്ചത‌്. 'തത്സമയം വി.എസ‌് ' എന്ന പേരിൽ തത്സമയ ചിത്ര, ശിൽപ രചന നടന്നത‌് വി.എസി​െൻറ ഔദ്യോഗികവസതിയായ കവടിയാർ ഹൗസിലായിരുന്നു. ഒരുമണിക്കൂറോളം വി.എസ‌് കലാകാരന്മാർക്ക‌് മുന്നിൽ 'മോഡലായി' ഇരുന്നു. ഇതിനിടെ കുറച്ചുസമയം അദ്ദേഹം പുസ‌്തകവായനയിലേക്കും കടന്നു. കുറച്ചുകഴിഞ്ഞ് വായനക്ക‌് അൽപം ഇടവേള നൽകി 'കഴിഞ്ഞോ' എന്ന് ആകാംക്ഷയോടെയുള്ള ചോദ്യം. ഉടൻ കഴിയുമെന്ന‌ മറുപടി കേട്ടപ്പോൾ ക്ഷമയോടെ കലാകാരന്മാർക്ക‌് മുന്നിൽ വീണ്ടും ഇരുന്നു. കുറച്ചുസമയത്തിന‌ുശേഷം വരച്ച ചിത്രവുമായി ഒാരോരുത്തരായി അദ്ദേഹത്തി​െൻറ അരികിലെത്തി. ചെറുപുഞ്ചിരിയോടെ ഒാരോ ചിത്രവും സമരനായകൻ സസൂക്ഷ്മം നോക്കി. ചിത്രത്തിന‌് താഴെ ഒപ്പ‌ിട്ട‌് തരണമെന്ന ഒാരോ ചിത്രകാര​െൻറയും അഭ്യർഥനക്കും അദ്ദേഹം വഴങ്ങി. പിന്നെ പതുക്കെ ശിൽപങ്ങൾക്ക‌രികിലേക്ക‌് നടന്നു. കൊള്ളാമെന്ന് വി.എസ് പ്രതികരിച്ചപ്പോൾ കലാകാരന്മാരുടെ മനസ്സ് നിറഞ്ഞു. അജയൻ വി. കാട്ടുങ്കൽ, ജോയ‌് കൊടിക്കൽ, പ്രമോദ‌് ഗോപാലകൃഷ‌്ണൻ എന്നിവരായിരുന്നു ശിൽപികൾ, എസ‌്.എൽ. ലാരിയസി​െൻറ മകൻ ബോബൻ ലാരിയസ‌്, ജിനു ജോർജ‌്, രാജപ്പൻ ആചാരി, സതീഷ‌് വാഴവേലി, ബാബു ഹസൻ, അനൂപ, ജി.എസ‌്. ‌സ‌്മിത, രാഗേഷ‌്, ആൻറണി, കുര്യൻ ശബരിഗിരി എന്നിവരാണ് ചിത്രം വരച്ചത്. പ്രഫ.ജി. ബാലചന്ദ്രൻ, അമൃതഭായ‌്പിള്ള എന്നിവർ സംസാരിച്ചു. വി.എസി​െൻറ ചിത്രങ്ങളും ശിൽപങ്ങളും എറണാകുളം ദർബാർ ഹാൾ ആർട്ട് ഗാലറിയിൽ പ്രദർശിപ്പിക്കുമെന്ന‌് സംഘാടകർ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.