യുവാക്കളെ ആക്രമിച്ച്​ പണവും ഫോണും കവർന്നു

കൊട്ടിയം: ക്രിക്കറ്റ് മത്സരത്തിന് പങ്കെടുക്കുന്നതിന് ബൈക്കിൽ പോയ യുവാക്കളെ ഒാട്ടോ കൊണ്ട് ഇടിച്ചിട്ടശേഷം ആക്രമിച്ച് പണവും മൊബൈൽ ഫോണും കവർന്നു. യുവാക്കൾ ആശുപത്രിയിൽ ചികിത്സയിലാണ്. കൊട്ടിയം തഴുത്തല എസ്.എസ് ഭവനിൽ അനന്തു (20), പേരയം ചരുവിള പുത്തൻവീട്ടിൽ നാസി (17) എന്നിവരെയാണ് ആക്രമിച്ചത്. ബുധനാഴ്ച രാത്രി 8.15ഒാടെ ഇത്തിക്കര കൊച്ചുപാലത്തിന് സമീപത്തായിരുന്നു സംഭവം. ആദിച്ചനല്ലൂർ പ്ലാക്കാട് ഒൺലി ഫോർ ക്രിക്കറ്റ് കൗണ്ടിയിൽ പങ്കെടുക്കാൻ പോകുകയായിരുന്നു. ഒാേട്ടാ കൊണ്ട് ഇടിച്ചിട്ടശേഷം പിന്നാലെ ബൈക്കിലെത്തിയ സംഘം കൊടുവാളി​െൻറ പിടിയും മറ്റും ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. മറ്റൊരു ബൈക്കിൽ വന്നിരുന്ന ഇവരുടെ സുഹൃത്തുക്കളെയും അക്രമിസംഘം വിരട്ടിയോടിച്ചു. പരിക്കേറ്റവരെ അക്രമിസംഘം ഉപേക്ഷിച്ചുപോയ ശേഷമാണ് സുഹൃത്തുക്കൾക്ക് അടുത്ത് ചെല്ലാനായത്. കൊട്ടിയം പൊലീസ് അന്വേഷണം ആരംഭിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.