നിപ: പൊതുസ്​ഥലങ്ങളിൽ മാലിന്യനിക്ഷേപത്തിനെതിരെ പൊലീസി​െൻറ​ കർശനനടപടി

കൊല്ലം: നിപ പനി ബാധയുടെ പശ്ചാത്തലത്തിൽ പൊതുസ്ഥലത്ത് മാലിന്യം നിക്ഷേപിക്കുന്നവർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കാൻ സിറ്റി പൊലീസ് കമീഷണർ നിർദേശം നൽകി. സിറ്റി പൊലീസ് പരിധിയിൽപെട്ട പ്രദേശങ്ങളിലെ പൊതുസ്ഥലങ്ങളിൽ വൻതോതിൽ ജൈവ, ഖര മാലിന്യങ്ങൾ നിക്ഷേപിക്കുന്നതായി ശ്രദ്ധയിൽപെട്ടിട്ടുണ്ട്. മഴക്കാലം ആരംഭിക്കുന്ന സാഹചര്യത്തിൽ പൊതുജനാരോഗ്യത്തിന് ഭീഷണിയാണിത്. റസിഡൻറസ് അസോസിയേഷനുകൾക്കും മറ്റു സന്നദ്ധസംഘടനകൾക്കും 24 മണിക്കൂറും പ്രവർത്തിക്കുന്ന 1090 നമ്പറിൽ പരാതികൾ നൽകാം. രാത്രികാല പേട്രാളിങ്ങിനിടെ, മാലിന്യനിക്ഷേപം നടത്തുന്നവരെ കണ്ടെത്തുന്നതിന് നിർദേശം നൽകിയതായും സിറ്റി പൊലീസ് കമീഷണർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.