ചവറ: ശാസ്‌താംകോട്ട റോഡിൽ അരിനല്ലൂർ കുമ്പഴമുക്കിലെ വളവിൽ അപകടങ്ങൾ പതിവാകുന്നു. റോഡിെൻറ ഇരുവശത്തേയും ഓടക്ക് മേൽമൂടിയില്ലാത്തതാണ് അപകടകാരണം. ആധുനികരീതിയിൽ ടാർ ചെയ്ത റോഡിൽ വെള്ളക്കെട്ടൊഴിവാക്കാനാണ് ഇരുവശത്തും ഓട നിർമിച്ചത്. എന്നാൽ, വളവ് തിരിഞ്ഞെത്തുന്ന വാഹനങ്ങൾ കുഴിയറിയാതെ അപകടത്തിൽപെടുന്നത് പതിവാെണന്ന് നാട്ടുകാർ പറയുന്നു. കഴിഞ്ഞ ദിവസവും യാത്രക്കാരുമായി വന്ന കാർ അപകടത്തിൽപെട്ടിരുന്നു. അപകടമേഖല കണക്കിലെടുത്ത് ഓടകൾക്ക് മേൽമൂടി സ്ഥാപിക്കണമെന്നാവശ്യത്തിലാണ് നാട്ടുകാർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.