'പരിശീലന കേന്ദ്രങ്ങ​ളൊര​ുക്കണം'

കൊല്ലം: സംസ്ഥാന സർക്കാർ നേരിട്ട് എല്ലാ ജില്ലകളിലും സെക്യൂരിറ്റി ജീവനക്കാർക്ക് പരിശീലനകേന്ദ്രങ്ങൾ ആരംഭിക്കണമെന്ന് നാഷനൽ സെക്യൂരിറ്റി എംപ്ലോയീസ് യൂനിയൻ സംസ്ഥാന പ്രസിഡൻറ് എ. റഹിംകുട്ടി വാർത്താസമ്മേളനത്തിൽ ആവശ്യെപ്പട്ടു. സെക്യൂരിറ്റി ജീവനക്കാരെ ആവശ്യക്കാർക്ക് റിക്രൂട്ട് ചെയ്യാനും സംവിധാനമൊരുക്കണം. സെക്യൂരിറ്റി മേഖലയിൽ ഇടനിലക്കാരുടെ വലിയ ചൂഷണമുണ്ട്. േജാലി സമയം നിശ്ചയിക്കണം. കുറഞ്ഞ വേതനം 650 രൂപയാക്കാൻ നടപടി സ്വീകരിക്കണം. സംസ്ഥാനതലത്തിൽ പ്രത്യേക േക്ഷമനിധി, എല്ലാവർക്കും പി.എഫ്-ഇ.എസ്.െഎ ആനുകൂല്യങ്ങൾ എന്നിവയും ഉറപ്പാക്കണമെന്നും അവർ പറഞ്ഞു. സംസ്ഥാന ഭാരവാഹികളായി ഇടയം മുരളി (ജന.െസക്ര), എ.റഹിംകുട്ടി (പ്രസി), വർഗീസ് വർഗീസ്, രാജേഷ് കോയിക്കൽ, പി. ദാസകുമാരൻ, എൻ. ദേവരാജൻ (വൈസ്പ്രസി), കെ.ജെ. മുരളീധരൻ നായർ, ജി.വിനോദ്, ടി.പി. അച്ചൻകുഞ്ഞ്, കിളിെകാല്ലൂർ തുളസി, ആർ. സോമൻപിള്ള, ചാത്തന്നൂർ ജേക്കബ് കോശി (സെക്ര.), മൺറോതുരുത്ത് സലിം (ട്രഷ).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.