കുണ്ടറ: പള്ളിമുക്കിലും മുക്കടയിലും റെയിൽവേ മേൽപാലങ്ങൾ യാഥാർഥ്യമാക്കുമെന്ന അധികൃതരുടെ വാഗ്ദാനം ജലരേഖകളായതിൽ പ്രതിഷേധിച്ച് കുണ്ടറ പൗരവേദി പ്രക്ഷോഭത്തിന് ഒരുങ്ങുന്നു. ഗതാഗതക്കുരുക്ക് മൂലമുള്ള ജനങ്ങളുടെ ദുരിതം കണ്ടില്ലെന്ന് നടിക്കാൻ പൗരസമിതിക്ക് കഴിയില്ല. കുണ്ടറയിൽ റെയിൽവേ മേൽപാലം ഉടൻ യാഥാർഥ്യമാക്കണമെന്നാവശ്യപ്പെട്ട് ജൂൺ രണ്ടിന് മുക്കടയിൽ യോഗവും ധർണയും നടത്തുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. പ്രതിഷേധധർണ എൻ.കെ. േപ്രമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്യും. വാർത്താസമ്മേളനത്തിൽ പ്രസിഡൻറ് പ്രഫ. വെള്ളിമൺ നെൽസൺ, കെ.വി. മാത്യു, എം. മണി, ഇ. ശശിധരൻപിള്ള, മണി ചീരങ്കാവിൽ, നിലേശ്വരം സദാശിവൻ എന്നിവർ പങ്കെടുത്തു. നവോത്ഥാന സദസ്സ് കിഴക്കേ കല്ലട: എസ്.എഫ്.ഐ കിഴക്കേ കല്ലട ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഞായറാഴ്ച രാവിലെ 10ന് നവോത്ഥാന സദസ്സ് സംഘടിപ്പിക്കുന്നു. കല്ലട സദാനന്ദൻ സ്മാരക മന്ദിരത്തിൽ നടക്കുന്ന സദസ്സ് കാഥികനും സാംസ്കാരികപ്രവർത്തകനുമായ കല്ലട വി.വി. ജോസ് ഉദ്ഘാടനം ചെയ്യും. എസ്.എഫ്.ഐ പ്രസിഡൻറ് നിഫിൻ റോയ് അധ്യക്ഷത വഹിക്കും. പഠനോപകരണ വിതരണവും അനുമോദനവും കുണ്ടറ: കുമ്പളം പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ കുട്ടികൾക്ക് പഠനോപകരണ വിതരണവും മികച്ച വിജയം നേടിയ കുട്ടികൾക്ക് അനുമോദനവും നടത്തുന്നു. തിങ്കളാഴ്ച വൈകീട്ട് 5.30 ന് ചേരുന്ന സമ്മേളനം താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ഡി. സുകേശൻ ഉദ്ഘാടനം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.