പുനലൂർ: പ്രവർത്തനം ആരംഭിക്കും. അച്ചൻകോവിൽ ഒൗട്ട്പോസ്റ്റ് സ്റ്റേഷനായി ഉയർത്തുകയായിരുന്നു. ഒരു എസ്.െഎയുടെ ചുമതലയിൽ പൊലീസുകാരടക്കം 32 പേരെ ഇവിടെ നിയമിച്ചിട്ടുണ്ട്. നിലവിലെ ഒൗട്ട് പോസ്റ്റ് കെട്ടിടം നവീകരിച്ച് സ്റ്റേഷനുവേണ്ടി ഉപയോഗിക്കുകയാണ്. പുതിയ സ്റ്റേഷൻ കെട്ടിടം നിർമാണം വൈകാതെ ആരംഭിക്കും. സ്റ്റേഷൻകെട്ടിടം മന്ത്രി കെ. രാജു സന്ദർശിച്ചു. ഒൗദ്യോഗിക ഉദ്ഘാടനം മുഖ്യമന്ത്രിയുടെ സൗകര്യാർഥം പിന്നീട് നടക്കുമെന്ന് മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.