റഷ്യൻ വിദ്യാഭ്യാസ മേളക്ക്​ മികച്ച പ്രതികരണം

തിരുവനന്തപുരം: റഷ്യൻ കൾചറൽ സ​െൻററിൽ നടന്ന വിദ്യാഭ്യാസ മേളയിൽ വിദ്യാർഥികളിൽനിന്നും അധ്യാപകരിൽനിന്നും രക്ഷാകർത്താക്കളിൽനിന്നും വൻ പ്രതികരണം. പത്തോളം റഷ്യൻ വിദ്യാഭ്യാസസ്ഥാപനങ്ങൾ മേളയിൽ പങ്കെടുത്തു. ബിരുദ, ബിരുദാനന്തര കോഴ്സുകൾക്കായി സർട്ടിഫിക്കറ്റുകൾ ഹാജരാക്കിയ നിർധന വിദ്യാർഥികൾക്ക് സ്പോട്ട് അഡ്മിഷനും ലഭിച്ചു. റഷ്യൻ വിദ്യാഭ്യാസ മേളയുടെ 19ാമത് പതിപ്പാണിത്. റഷ്യയിലെ വിദ്യാഭ്യാസത്തിന് വേണ്ടിവരുന്ന ചെലവിനെയും വിദ്യാഭ്യാസത്തി​െൻറ ഗുണമേന്മയെയും കുറിച്ച് റഷ്യൻ വിദ്യാഭ്യാസ ഡയറക്ടർ സയീദ് ഐ റിഗാൻ വിശദീകരിച്ചു. റഷ്യയിൽ എം.ബി.ബി.എസ് സമ്പൂർണ പാക്കേജിന് 12 ലക്ഷം രൂപ മാത്രമേ ചെലവുള്ളൂ. ചില രാജ്യങ്ങളിൽ ഉള്ളതുപോലെ സർവകലാശാലകളിലെ അഡ്മിഷന് സി.ഇ.ടിയും ഐ.ഇ.എൽ.ടി.എസും പോലുള്ള പ്രീ-ക്വാളിഫൈയിങ് പരീക്ഷകൾ റഷ്യയിൽ ഇല്ല. ഇന്ത്യയിലും വിദേശത്തും മെഡിക്കൽ പ്രവേശനത്തിന് എം.സി.ഐയുടെ (മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ) മാനദണ്ഡം അനുസരിച്ചുള്ള നീറ്റ് (നാഷനൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ്) പരീക്ഷ പാസാകണം. മുമ്പ് വിദേശത്ത് മെഡിക്കൽ കോഴ്സുകളിൽ പ്രവേശനം നേടിയവർക്കും നിലവിൽ ലാംഗ്വേജ്/ പ്രിപ്പറേറ്ററി/ ഫൗണ്ടേഷൻ കോഴ്സുകൾ പഠിക്കുകയും ചെയ്യുന്ന വിദ്യാർഥികൾക്കും പ്രത്യേക പരിഗണന എന്ന നിലയിൽ 2018 ലേക്കുമാത്രം നീറ്റ് എഴുതുന്നതിൽനിന്നും എം.സി.ഐ ഒഴിവാക്കിയിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.