കാർത്തുമ്പി കുടകൾ ടെക്നോപാർക്കിൽ

തിരുവനന്തപുരം: അട്ടപ്പാടിയിലെ അമ്മമാർക്ക് സാന്ത്വനത്തി​െൻറ തണലേകുന്ന കാർത്തുമ്പി കുടകളുമായി കാർത്തുമ്പി ടീം വ്യാഴാഴ്ച മുതൽ മൂന്നുദിവസം ടെക്‌നോപാർക്കിലുണ്ടാവും. ടെക്കികൾക്ക് നേരിട്ട് ഉൽപാദകരിൽ നിന്നു തന്നെ കുടകൾ വാങ്ങാനുള്ള അവസരമാണ് ഇതിലൂടെ ഒരുക്കിയിരിക്കുന്നത്. ഇതിനകം കുടകൾ ബുക്കു ചെയ്തവർക്കും കുടവാങ്ങാൻ ആഗ്രഹിക്കുന്നവർക്കും മേയ് 23 (തേജസ്വിനി), മേയ് 24 (നിള), മേയ് 25 (ഫേസ് ത്രീ) തീയതികളിൽ റ്റെക്നോപാർക്കിലെ കാർത്തുമ്പി സെയിൽസ് കൗണ്ടറുകളിൽനിന്ന് കുടകൾ വാങ്ങാം. അട്ടപ്പാടിയിൽ കുട നിർമിക്കുന്ന ലക്ഷ്മിയും രമേശുമാണ് പ്രതിധ്വനിയുടെ ക്ഷണം സ്വീകരിച്ച് ടെക്‌നോപാർക്കിലെത്തിയത്. ത്രീഫോൾഡ് കുടകൾ ആണ് ഇവർ നിർമിച്ചുനൽകുന്നത്. കറുപ്പ് ഉൾെപ്പടെ വിവിധ നിറങ്ങളിൽ കുട ലഭ്യമാണ്. ഒരു കുടക്ക് 330 രൂപയാണ് വിപണിവില. എന്നാൽ പ്രതിധ്വനി വഴി ഓർഡർ ചെയ്യുമ്പോൾ കുടകൾ 300 രൂപക്ക് ലഭിക്കും. കുടകൾ ഇനിയും ബുക്ക് ചെയ്തിട്ടില്ലാത്തവർ വിവിധ കെട്ടിടങ്ങളിൽ താഴെ കാണുന്ന നമ്പറുകളിൽ ബന്ധപ്പെടുകയൊ ഗൂഗിൾ ഫോം ഫിൽ ചെയ്യുകയോ ചെയ്യണം. ഫോൺ: 9846500087.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.