ശാസ്​ത്രിനഗർ സുവർണ ജൂബിലി: പ്രതിഭകളെ ആദരിച്ചു

തിരുവനന്തപുരം: ശാസ്ത്രി നഗർ അേസാസിയേഷ​െൻറ ഒരുവർഷം നീളുന്ന സുവർണ ജൂബിലി ആേഘാഷങ്ങളുടെ ഭാഗമായി പ്രതിഭകളെ ആദരിച്ചു. അസോസിയേഷൻ ഹാളിൽ ഒ. രാജഗോപാൽ എം.എൽ.എ ചടങ്ങ് ഉദ്ഘാടനം ചെയ്തു. സിവിൽ സർവിസ് നേട്ടം സ്വന്തമാക്കിയ ശാസ്ത്രി നഗറിലെ സതീഷ് ബി. കൃഷ്ണയെയും വാദ്യോപകര സംഗീത പ്രതിഭകളായയ ഡി.എസ്. ധീരജ്, കുഞ്ഞുലക്ഷ്മി, അപർണ േഗാപിനാഥ് എന്നിവരെയും വനിത പ്രതിഭ ഒ.ടി നാരായണക്കുട്ടിയേയും ചടങ്ങിൽ അഭിനന്ദിച്ചു. ഡോക്യുമ​െൻററി-ഹ്രസ്വചിത്ര-ടെലിവിഷൻ പരമ്പര സംവിധായകരായ സി. റഹിം, ബിന്ദു ഗോപിനാഥ്, പി.ആർ. ശ്രീകുമാർ എന്നിവർക്ക് സുവർണ ജൂബിലി പുരസ്കാരം നൽകി. കൂടാതെ കരമനയാറ്റിൽ മുങ്ങിത്താണ രണ്ട് പെൺകുട്ടികളെ രക്ഷിച്ച സി.ശ്രീകുമാറിനും മകൾ ശാലിനിക്കും ഉപഹാരം നൽകി. വാവസുരേഷിനെയും ചടങ്ങിൽ ആദരിച്ചു. പ്രസിഡൻറ് കരുണാകരൻ ഉണ്ണിത്താൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കൗൺസിലർ കരമന അജിത്, സി. ശ്രീകുമാർ, ശാലിനി, ആർ.എസ് സതീഷ്, ബി. കൃഷ്ണൻ, അസോസിയേഷൻ സെക്രട്ടറി പി.ആർ ശ്രീകുമാർ, പ്രോഗ്രാം കൺവീനർ എൻ. സോമരാജൻ, ജോയൻറ് സെക്രട്ടറി വി. അജിത്കുമാർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.