റമദാൻ: ഏത്തൻ വില കയറുന്നു

കിളികൊല്ലൂർ: റമദാൻ നാളുകൾ തുടങ്ങിയതോടെ പഴവർഗങ്ങൾക്ക് വില കയറുന്നു. വെള്ളിയാഴ്ച കിലോക്ക് 55-60 രൂപ ആയിരുന്ന എത്തന് ശനിയാഴ്ച മുതൽ അഞ്ച് രൂപ കൂടി 65 രൂപയായി. വില ഇനിയും കൂടുമെന്നാണ് വ്യാപാരികൾ പറയുന്നത്. ഞാലിപ്പൂവൻ -40-45, പാളയം കോടൻ 35, കപ്പപ്പഴം 60--65, റോബസ്റ്റ 23-25 എന്നിങ്ങനെയാണ് ഞായറാഴ്‌ചയിലെ പൊതു വിപണി വില. മേട്ടു പാളയം, വള്ളിയൂര്‍ എന്നിവിടങ്ങളില്‍ നിന്നാണ് പൊതു വിപണിയിൽ കുലകളെത്തുന്നത്. പഴവര്‍ഗങ്ങള്‍ (ഹോര്‍ട്ടികോര്‍പ്പിലെ വിലനിലവാരം), ഏത്തന്‍ (നാടന്‍)-62.00, പൂവന്‍ പഴം -40.00, രസകദളി -42.00, പാളയം കോടന്‍ -30.00, കപ്പപഴം- 55.00, റോബസ്റ്റ -25.00.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.