​െട്രയിനിൽ കടത്തിയ 330 കുപ്പി വിദേശമദ്യം കണ്ടെത്തി

തിരുവനന്തപുരം: കേരളത്തിലേക്ക് ട്രെയിനില്‍ കടത്തിയ 330 കുപ്പി വിദേശമദ്യം തമ്പാനൂർ റെയില്‍വേ സ്റ്റേഷനില്‍ പിടികൂടി. നിസാമുദ്ദീൻ എക്സ്പ്രസ് എസ്-11 കമ്പാർട്ട്മ​െൻറിൽ രണ്ട് ബാഗുകളിലായി സീറ്റിനടിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു മദ്യക്കുപ്പികൾ. ഞായറാഴ്ച രാവിലെ 11.30ന് ട്രെയിനെത്തി യാത്രക്കാർ പുറത്തിറങ്ങിയ ശേഷം നടന്ന പരിശോധനയിലാണ് ബാഗുകൾ ശ്രദ്ധയിൽപെട്ടത്. ബാഗ് ഉപേക്ഷിച്ച നിലയിലായിരുന്നു. മദ്യം കടത്തിക്കൊണ്ടുവന്നതാരെന്ന് കണ്ടെത്താനായിട്ടില്ല. 90 എം.എല്ലി​െൻറ കുപ്പികളിലായാണ് സൂക്ഷിച്ചിരുന്നത്. 29 ലിറ്റർ വരും. 30,000ത്തിൽ അധികമാണ് പിടിച്ചെടുത്ത മദ്യത്തിന് വില കണക്കാക്കുന്നത്. അന്വേഷം ആരംഭിച്ചതായി റെയില്‍വേ പൊലീസ് അറിയിച്ചു. മദ്യക്കുപ്പിയടങ്ങിയ ബാഗ് എക്സൈസിന് കൈമാറി. എക്സൈസും കേസെടുത്തിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.