ഡിസംബറിനുള്ളിൽ സി.വിയുടെ പ്രതിമ തലസ്ഥാനത്ത് സ്ഥാപിക്കണം^ മന്ത്രി

ഡിസംബറിനുള്ളിൽ സി.വിയുടെ പ്രതിമ തലസ്ഥാനത്ത് സ്ഥാപിക്കണം- മന്ത്രി വി.ജെ.ടി ഹാളിന് മുന്നിൽ സ്ഥാപിക്കണം -പി.കെ. രാജശേഖരൻ തിരുവനന്തപുരം: ഡിസംബറിനുള്ളിൽ നോവലിസ്റ്റ് സി.വി. രാമൻപിള്ളയുടെ പ്രതിമ സ്ഥാപിക്കണമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. സി.വിയുടെ 160ാം ജന്മവാർഷികാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുൻ എൽ.ഡി.എഫ് സർക്കാറി​െൻറ കാലത്ത് സി.വിയുടെ പ്രതിമ സ്ഥാപിക്കുന്നതിന് 10 ലക്ഷം രൂപ അനുവദിച്ചിരുന്നു. ഇൗ തുക സി.വി. രാമൻപിള്ള ഫൗണ്ടേഷനെ ഏൽപിച്ചിരുന്നു. എന്നാൽ, എട്ടുവർഷം കഴിഞ്ഞിട്ടും പ്രതിമ സ്ഥാപിച്ചിട്ടില്ല. നഗരത്തിൽ പ്രതിമ സ്ഥാപിക്കാൻ സ്ഥലം കണ്ടെത്താൻ പ്രയാസമില്ല. അനന്തപുരി സി.വിക്ക് നൽകുന്ന ആദരവാണ് പ്രതിമ സ്ഥാപനമെന്നും മന്ത്രി പറഞ്ഞു. സി.വി നാടകാവിഷ്കാരങ്ങളുടെ സംവിധായകനും നടനുമായ ഡോ.എൻ. രാജൻ നായർക്ക് സി.വി നാടക പുരസ്കാരം നൽകി. ചടങ്ങിൽ ഡോ. ജോർജ് ഓണക്കൂർ അധ്യക്ഷതവഹിച്ചു. ഡോ. പി. വേണുഗോപാലൻ, ഡോ.ഡി. ബഞ്ചമിൻ തുടങ്ങിയവർ സംസാരിച്ചു. വൈകീട്ട് നടന്ന രാമരാജ ബഹദൂർ നോവലി​െൻറ ശതാബ്ദി ആഘോഷത്തിൽ സാഹിത്യ വിമർശകൻ ഡോ. പി.കെ. രാജശേഖരൻ പ്രഭാഷണം നടത്തി. സി.വിയുടെ പ്രതിമ അദ്ദേഹം നാടകം കളിച്ച സ്ഥലമായ വി.ജെ.ടി ഹാളിന് മുന്നിലാണ് സ്ഥാപിക്കേണ്ടതെന്ന് രാജശേഖരൻ പറഞ്ഞു. കവി വി. മധുസൂദനൻ നായർ, ആർ. നന്ദകുമാർ, ചെങ്കൽ സുകുമാരി തുടങ്ങിയവർ സംസാരിച്ചു. ഡോ.എൻ. രാജൻ നായർ സംവിധാനം ചെയ്ത 'സി.വിയും കഥാപാത്രങ്ങളും' അരങ്ങേറി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.