നോക്കുകുത്തിയായി ഒരു ബോട്ട് ജെട്ടി

കൊല്ലം: യാത്രാബോട്ടുകൾ അടുക്കാതെ നോക്കുകുത്തിയായി ഭരണസിരാകേന്ദ്രത്തിന് സമീപം ഒരു ബോട്ട് ജെട്ടി. കൊല്ലം കലക്ടറേറ്റിന് സമീപം തോപ്പിൽക്കടവ് ബോട്ടുജെട്ടിയാണ് വർഷങ്ങളായി പ്രവർത്തനരഹിതമായി കിടക്കുന്നത്. 2008 ൽ ലക്ഷങ്ങൾ മുടക്കിയാണ് നിർമിച്ചത്. ഉദ്ഘാടനത്തിന് ശേഷം രണ്ട് മാസം മാത്രമാണ് ഇവിടെ യാത്രാബോട്ട് അടുപ്പിച്ചിട്ടുള്ളതെന്ന് യാത്രക്കാർ പറയുന്നു. കുരീപ്പുഴ, പ്ലാവറക്കാവ്, പാളമുക്കം, വഞ്ചിപ്പുഴ തുടങ്ങിയ സ്ഥലങ്ങളിലുള്ളവർ കൊല്ലത്ത് എത്താൻ ബസിൽ അഞ്ചാലുംമൂട് കടവൂർ വഴി ബസിൽ ദീർഘദൂരം സഞ്ചരിക്കണം. പകരം ആശ്രയിച്ചിരുന്നത് ജലഗതാഗത വകുപ്പി​െൻറ ബോട്ടുകളെയാണ്. കൊല്ലത്ത് എത്തുന്ന യാത്രക്കാർക്ക് തോപ്പിൽക്കടവ് ബോട്ട് ജെട്ടിയിൽ ഇറങ്ങിയാൽ നഗരത്തിലെ ഗതാഗതക്കുരുക്കിലും മറ്റും പെടാതെ നടന്ന് കലക്ടറേറ്റിലും മറ്റും പോകാൻ കഴിയുമായിരുന്നു. ഇത് മുന്നിൽകണ്ടാണ് ഇവിടെ ബോട്ട് ജെട്ടി സ്ഥാപിച്ചതെന്ന് അധികൃതർ പറഞ്ഞിരുന്നു. നഗരത്തി​െൻറ പല ഭാഗങ്ങളിൽ നിന്നും ഓടയിലൂടെ മാലിന്യങ്ങൾ കായലിലെത്തി മണ്ണ് അടിഞ്ഞ്കൂടിയതിനാലാണ് ബോട്ട് അടുപ്പിക്കാൻ കഴിയാത്തതെന്നാണ് പറയുന്നത്. കായലിൽ ഡ്രഡ്ജിങ് നടത്തി മണ്ണ് നീക്കി ബോട്ട് അടുപ്പിക്കണമെന്ന് ബോട്ട് യാത്രക്കാർ ആവശ്യപ്പെട്ടു. കാട് മൂടിക്കിടക്കുന്ന ബോട്ട് ജെട്ടിയും വിശ്രമകേന്ദ്രവും സംരക്ഷിക്കണമെന്ന ആവശ്യവും ശക്തമാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.