പൊതുവിദ്യാഭ്യാസ മേഖലയിലെ വികസനം സുപ്രധാനം ^ഡെപ്യൂട്ടി സ്പീക്കര്‍ വി. ശശി

പൊതുവിദ്യാഭ്യാസ മേഖലയിലെ വികസനം സുപ്രധാനം -ഡെപ്യൂട്ടി സ്പീക്കര്‍ വി. ശശി ചവറ: ഒരു നാടി​െൻറ പ്രധാന വികസനം പൊതുവിദ്യാഭ്യാസ മേഖലയിലെ വികസനമാണെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ വി. ശശി. മാറിമാറി വരുന്ന സര്‍ക്കാറുകള്‍ പൊതുവിദ്യാഭ്യാസ മേഖലയെ വിസ്മരിക്കുകയാണ്. ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ പഠിച്ചാല്‍ മാത്രമേ കുട്ടികള്‍ ഉന്നത സ്ഥാനങ്ങളില്‍ എത്തൂവെന്നത് രക്ഷാകര്‍ത്താക്കളുടെ മിഥ്യാ ധാരണയാണ്. ഇന്ന് ഉന്നതസ്ഥാനങ്ങളില്‍ ഇരിക്കുന്ന പലരും മലയാളം മീഡിയത്തില്‍ പഠിച്ച് വളര്‍ന്നവരാണെന്നും അദ്ദേഹം പറഞ്ഞു. തെക്കുംഭാഗം ഗുഹാനന്ദപുരം ഹയര്‍ സെക്കൻഡറി സ്‌കൂളിലെ പൂർവവിദ്യാര്‍ഥി സംഗമത്തി​െൻറ ഭാഗമായി നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തെക്കുംഭാഗം പഞ്ചായത്ത് പ്രസിഡൻറ് പി. അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി വിശിഷ്ടാതിഥിയായിരുന്നു. ബാലതാരം അജാസ്, ബാജി സേനാധിപന്‍, ഡോ. ഷാജി സേനാധിപന്‍, പ്രഫ. എല്‍. ജസ്റ്റസ്, ജി. ഉണ്ണികൃഷ്ണന്‍, പി. അജി, ജെ. മിനി, ദിലീപ് കൊട്ടാരം എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.