തിരുവനന്തപുരം: 'ലഹരി വിമുക്ത വിദ്യാലയം പ്രതീക്ഷയുടെ കേരളം' എന്ന മുദ്രാവാക്യമുയർത്തി കേരള മദ്യ നിരോധന സമിതിയുടെ ആഭിമുഖ്യത്തിൽ സെക്രേട്ടറിയറ്റ് ധർണ നടത്തി. പ്രമുഖ ഗാന്ധിയൻ പി. ഗോപിനാഥൻ നായർ ഉദ്‌ഘാടനം ചെയ്തു. സ്കൂൾ വിദ്യാർഥികൾ ഉൾപ്പെടെ മദ്യത്തിെൻറയും ലഹരിയുടെയും പിടിയിലാകുന്ന സാഹചര്യമാണുള്ളതെന്നും അടിയന്തരമായ മദ്യനിരോധനം അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. സ്കൂളുകൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മദ്യലോബികൾക്കെതിരെ നടപടി സ്വീകരിക്കുക, ലഹരിക്കെതിരായ അവബോധം സൃഷ്ടിക്കുന്ന തരത്തിൽ അഞ്ചാം ക്ലാസ് മുതലുള്ള പാഠപുസ്തകങ്ങൾ പരിഷ്കരിക്കുക, ഒരു പ്രദേശത്തെ മുഴുവൻ നശിപ്പിക്കുന്ന മാനന്തവാടിയിലെ മദ്യശാല അടച്ചുപൂട്ടുക തുടങ്ങിയ ആവശ്യങ്ങളാണ് സമിതി സർക്കാറിന് മുന്നിൽ സമർപ്പിക്കുന്നത്. 795 ദിവസമായി മദ്യ നിരോധനമെന്ന ആവശ്യവുമായി സമരമുഖത്തുള്ള മാനന്തവാടിയിലെ സമരനായിക മരക്ക, ചിന്നു എന്നിവർ ധർണയെ അഭിസംബോധന ചെയ്തു. കേരള മദ്യ നിരോധന സമിതി സംസ്ഥാന പ്രസിഡൻറ് കെ.പി. ദുര്യോധനൻ, ജനറൽ സെക്രട്ടറി മൊട്ടക്കാവ് രാജൻ, മഹിള മദ്യ നിരോധന സമിതി പ്രസിഡൻറ് സീനത്ത് ഹസൻ എന്നിവർ പങ്കെടുത്തു. വിനോദസഞ്ചാരിയുടെ അഞ്ച് പവന്‍ മാല കവര്‍ന്നു നാഗര്‍കോവില്‍: കന്യാകുമാരിയില്‍ വിനോദസഞ്ചാരിയായ സ്ത്രീയുടെ അഞ്ച് പവന്‍ മാല കവര്‍ന്നു. വിരുദുനഗര്‍ രാമകൃഷ്ണപുരം സ്വദേശി പഴനികുമാറിെൻറ ഭാര്യ കവിതയുടെ മാലയാണ് മോഷണം പോയത്. ഞായറാഴ്ച രാത്രി ബന്ധുക്കളുമായി കന്യാകുമാരിയില്‍ എത്തിയ ഇവര്‍ അവിടെയുള്ള കല്യാണമണ്ഡപത്തിലായിരുന്നു താമസിച്ചത്. ഇവരെക്കൂടാതെ നൂറോളം പേരും ഉണ്ടായിരുന്നു. ഉറങ്ങുന്നതിനിടയിലാണ് മോഷണം നടന്നത്. ബഹളം െവച്ചതിനെതുടര്‍ന്ന് ഒപ്പമുണ്ടായിരുന്നവര്‍ കള്ളനെ തിരഞ്ഞെങ്കിലും പിടികൂടാനായില്ല. കന്യാകുമാരി പൊലീസില്‍ പരാതി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.