കൊല്ലം: മുളങ്കാടകം ശ്മശാന വളപ്പിലെ ആഞ്ഞിലി മരം അനുവാദമില്ലാതെ മുറിച്ചുകടത്തിയ സംഭവം അന്വേഷിക്കണമെന്നും കുറ്റക്കാർക്കെതിരെ കേസെടുക്കണമെന്നും ആവശ്യപ്പെട്ട് കോൺഗ്രസിെൻറ നേതൃത്വത്തിൽ കോർപറേഷൻ ഓഫിസിലേക്ക് മാർച്ച് നടത്തി. െറസ്റ്റ് ഹൗസിന് മുന്നിൽ നിന്ന് ആരംഭിച്ച മാർച്ച് നഗരസഭാ കവാടത്തിൽ പൊലീസ് തടഞ്ഞു. പ്രവർത്തകർ തള്ളിക്കയറാൻ ശ്രമിച്ചത് ചെറിയ തോതിൽ സംഘർഷത്തിനിടയാക്കി. സംഘർഷത്തിനിടെ ചില പ്രവർത്തകർ ബാരിക്കേഡ് തകർത്ത് ഉള്ളിലേക്ക് ചാടിക്കടക്കുകയും ചെയ്തു. നേതാക്കൾ ഏറെ പരിശ്രമിച്ചാണ് പ്രവർത്തരെ ശാന്തരാക്കിയത്. ആഞ്ഞിലി മരം കടത്തിയ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷനെയും ഒത്താശ ചെയ്തവരെയും സംരക്ഷിക്കുന്ന സമീപനമാണ് സി.പി.എം നേതൃത്വം സ്വീകരിക്കുന്നതെന്ന് മാർച്ച് ഉദ്ഘാടനം ചെയ്ത ഡി.സി.സി പ്രസിഡൻറ് ബിന്ദുകൃഷ്ണ ആരോപിച്ചു. അഴിമതിക്കാരെ പുറത്താക്കിയില്ലെങ്കിൽ യു.ഡി.എഫ് നേതൃത്വത്തിൽ ശക്തമായ സമരങ്ങൾ സംഘടിപ്പിക്കുമെന്നും അവർ പറഞ്ഞു. യു.ഡി.എഫ് നഗരസഭാ പാർലമെൻററി പാർട്ടി ലീഡർ എ.കെ. ഹഫീസ് അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.