പത്തനാപുരം: ചരിത്ര സ്മാരകങ്ങളും വഴിയോര വിശ്രമകേന്ദ്രങ്ങളുമായ കളത്തട്ടുകള്‍ സംരക്ഷണമില്ലാതെ നശിക്കുന്നു. നൂറ്റാണ്ടുകള്‍ പഴക്കമുള്ള കളത്തട്ടുകള്‍ യഥാസമയം അറ്റകുറ്റപ്പണി നടത്തി സംരക്ഷിക്കാന്‍ അധികൃതര്‍ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്. തലവൂര്‍ ഗ്രാമപഞ്ചായത്തിലെ പാണ്ടിത്തിട്ട, കുര എന്നിവിടങ്ങളിലെ കളത്തട്ടുകൾക്കാണ് നാശം നേരിടുന്നത്. മുന്‍ തലമുറക്കാര്‍ നടത്തിവന്നിരുന്ന ഗ്രാമസഭകളെന്ന നാട്ടുകൂട്ടത്തിെൻറ പ്രധാന വേദികളായിരുന്നു നാടിെൻറ സാംസ്‌കാരിക പൈതൃകങ്ങളായ കളത്തട്ടുകള്‍. ഗതാഗത സൗകര്യങ്ങള്‍ പരിമിതമായ കാലത്ത് കാല്‍നടയായി വരുന്നവരുടെ വിശ്രമകേന്ദ്രങ്ങളുമായിരുന്നു ഇവ. ഇതിനോട് ചേര്‍ന്ന് ചുമടുതാങ്ങിയും ഉണ്ടായിരുന്നു. ചന്തയിലേക്കും മറ്റും സാധനങ്ങള്‍ തലച്ചുമടായി കൊണ്ടുപോകുന്നവര്‍ ഇവ ചുമടുതാങ്ങിയിൽ െവച്ചതിനുശേഷം കളത്തട്ടില്‍ വിശ്രമിക്കും. കുടിവെള്ളം ലഭ്യമാകുന്ന സ്ഥലം നോക്കിയാണ് പണ്ട് കളത്തട്ട് നിര്‍മിച്ചിരുന്നത്. പൂര്‍ണമായും തടിയില്‍ നിര്‍മിച്ച് ഓട് പാകിയിട്ടുള്ള കളത്തട്ടുകള്‍ മണ്‍മറഞ്ഞുപോയ സംസ്കാരത്തിെൻറ തിരുശേഷിപ്പുകളാണ്. തൂണുകളില്‍ കൊത്തുപണികളോട് കൂടിയ ഇവ കാണാണ്‍ ഏറെ ഭംഗിയുമാണ്.നാട്ടിലെ ചില പ്രമാണികളാണ് ഇതു നിര്‍മിച്ച് നല്‍കിയിരുന്നത്.പുതുതലമുറകള്‍ക്ക് ഇന്നും കൗതുകമുണര്‍ത്തുന്ന ഇത്തരം ചരിത്ര സ്മാരകങ്ങള്‍ സംരക്ഷിക്കുന്നതിന് പുരാവസ്തു വകുപ്പോ, ത്രിതല പഞ്ചായത്തുകളോ ഫലപ്രദമായ നടപടികളെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.