180 ഹെക്ടർ തീരദേശത്ത്​ ഐ.ആർ.ഇ ഖനനത്തിനെത്തുന്നു: ജനങ്ങൾ കുടിയൊഴിപ്പിക്കൽ ഭീഷണിയിൽ

കരുനാഗപ്പള്ളി: കരുനാഗപ്പള്ളിയിലെ 180 ഹെക്ടർ വരുന്ന തീരദേശത്തെയും അനുബന്ധ പ്രദേശത്തെയും ഭൂമിയിൽ ഐ.ആർ.ഇ വീണ്ടും ഖനനത്തിനെത്തുന്നു. ആലപ്പാട്, കരുനാഗപ്പള്ളി നഗരസഭയിലെ അയണിവേലികുളങ്ങര, പന്മന എന്നീ വില്ലേജുകളിലെ തീരപ്രദേശത്തും സമീപ പ്രദേശങ്ങളിലെ ഭൂമിയിലുമാണ് ചവറ ഐ.ആർ.ഇ കമ്പനി കരിമണൽ ഖനനത്തിന് ഒരുങ്ങുന്നത്. ഇതോടെ പ്രദേശത്തെ അയ്യായിരത്തിലധികം കുടുംബങ്ങൾ ഒഴിഞ്ഞുപോകേണ്ടിവരും. ഖനനത്തിനെതിരെ പ്രദേശത്തെ ജനങ്ങൾ പ്രക്ഷോഭത്തിനൊരുങ്ങുയാണ്. ഇതിനായി കക്ഷിരാഷ്ട്രീയത്തിനതീതമായി ആക്ഷൻ കൗൺസിൽ രൂപവത്കരിച്ചിട്ടുണ്ട്. ഖനന അനുമതിക്കായി കേരള സ്റ്റേറ്റ് പൊലൂഷൻ കൺട്രോൾ ബോർഡിൽ ചവറ ഇന്ത്യൻ റെയർ എർത്ത് ലിമിറ്റഡ് (ഐ.ആർ.ഇ) നോട്ടിഫിക്കേഷൻ നൽകിയിരിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട് എൻവയൺമ​െൻറിൽ ഇംപാക്ട് അസസ്മ​െൻറ് നോട്ടിഫിക്കേഷൻ പ്രകാരം കലക്ടറേറ്റിൽ 22ന് പബ്ലിക് ഹിയറിങ്ങിന് നോട്ടിഫിക്കേഷൻ വിജ്ഞാപനം ഇറക്കിയിട്ടുണ്ട്. 2010ൽ ഭൂവുടമകൾ അറിയാതെ ഇതേ ഭൂമി ഗവർണറുടെ പേരിൽ കമ്പനി ലീസിനെടുത്തിരുന്നു. ബാങ്ക് ലോണെടുക്കാനും വീടുവെക്കാനുമൊക്കെ പ്രദേശവാസികൾ ഒരുങ്ങിയപ്പോഴാണ് ഭൂമി തങ്ങളുടെ പേരിലല്ലെന്ന് മനസ്സിലാവുന്നത്. ജനങ്ങൾ അറിയാതെ ഭൂമിയേറ്റെടുത്ത ചതിയുടെ വിവരം പുറത്തായതോടെ പ്രദേശവാസികൾ പ്രക്ഷോഭവും നടത്തി. 2011ൽ ഇത് സംബന്ധിച്ച് മന്ത്രി ഷിബു ബേബി ജോണി​െൻറ സാനിധ്യത്തിൽ ഭൂവുടമകളും പ്രദേശത്തെ ജനപ്രതിനിധികളും ചർച്ച ചെയ്തതി​െൻറ അടിസ്ഥാനത്തിൽ നടപടികൾ നിർത്തിവെച്ചിരുന്നു. വസ്തു ഉടമകൾക്ക് ക്രയവിക്രയം നടത്താനും മറ്റുമുള്ള തടസ്സം നീങ്ങിയിരുന്നു. എന്നാൽ, ആറു വർഷം പിന്നിടുേമ്പാൾ പ്രദേശത്ത് കരിമണൽ ഖനനത്തി​െൻറ പേരിൽ വീണ്ടും ആശങ്ക നിറയുകയാണ്. തീരദേശവുമായി വളരെ അകലെ ധാതുമണൽ കുറവുള്ള കരുനാഗപ്പള്ളി നഗരസഭാ പരിധിയിലെ അയണിവേലികുളങ്ങര വില്ലേജ് പ്രദേശത്തെ ഭൂമി പോലും ലീസിൽ ഖനനത്തിനായി ഐ.ആർ.ഇ ഏറ്റെടുക്കുന്നതിൽ ദുരൂഹതയുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. കരുനാഗപ്പള്ളിയിൽ ആയിരക്കണക്കിന് കുടുംബങ്ങൾ തിങ്ങിപ്പാർക്കുന്ന പ്രദേശത്ത് ഐ.ആർ.ഇയുടെ ഖനനത്തിനായി ഏറ്റെടുക്കുന്നത് എന്തു വില കൊടുത്തും തടയാനായി പ്രദേശത്തെ ജനങ്ങൾ ഒന്നടങ്കം പ്രക്ഷോഭത്തിനൊരുങ്ങുകയാണ്. ഇതി​െൻറ ഭാഗമായി കരുനാഗപ്പള്ളി അയണിവേലികുളങ്ങര വില്ലേജിൽ പ്രദേശവാസികൾ വില്ലേേജാഫിസിലേക്ക് മാർച്ചും ധർണയും നടത്തും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.