റമദാൻ വ്രതാനുഷ്ഠാനം; ചടങ്ങുകളിൽ ഹരിതചട്ടം പാലിക്കാൻ ധാരണ

കൊല്ലം: ഈ വർഷത്തെ റമദാൻ വ്രതാനുഷ്ഠാനവുമായി ബന്ധപ്പെട്ട് ജില്ലയിലെ മുസ്ലിം പള്ളികളിൽ നടത്തുന്ന എല്ലാ ചടങ്ങുകൾക്കും ഹരിതചട്ടം ബാധകമാക്കുന്നതിന് മുസ്ലിം സംഘടനകൾ സന്നദ്ധതയറിയിച്ചു. ജില്ലാ ശുചിത്വമിഷ​െൻറ ആഭിമുഖ്യത്തിൽ കലക്ടറേറ്റിൽ ചേർന്ന യോഗത്തിലാണ് ഇതുസംബന്ധിച്ച് ധാരണയായത്. ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് സി. രാധാമണി ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി കലക്ടർ ബി. ശശികുമാർ അധ്യക്ഷത വഹിച്ചു. വിശ്വാസികൾക്ക് ഹരിതചട്ടങ്ങൾ പരിചയപ്പെടുത്തുന്നതിന് സംഘടനകൾ മുൻകൈയെടുക്കും. പള്ളികൾക്കു പുറമെ അനുബന്ധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ചടങ്ങുകളിലും ആഘോഷ പരിപാടികളിലും ഹരിതചട്ടം പാലിക്കും. എല്ലാ ചടങ്ങുകളിലും കഴുകി ഉപയോഗിക്കുന്ന സ്റ്റീൽ, കളിമൺ പാത്രങ്ങളും ഗ്ലാസുകളുമാകും ഉപയോഗിക്കുക. മുസ്ലിം സംഘടനകളുടെ നേതൃത്വത്തിൽ ഇതിനുള്ള ബോധവത്കരണം നടത്തും. പ്രചാരണങ്ങൾക്കും അലങ്കാരങ്ങൾക്കും ഫ്ലക്സ് ബോർഡുകൾ, ബാനറുകൾ, പ്ലാസ്റ്റിക് എന്നിവ പൂർണമായും ഒഴിവാക്കി പ്രകൃതി സൗഹൃദ വസ്തുക്കളായ തുണി, ഇല, ചണം തുടങ്ങിയവ ഉപയോഗിക്കും. സ്വച്ഛ് ഭാരത് പദ്ധതിക്കും ഹരിതകേരളം മിഷനും സംഘടനകൾ പിന്തുണ അറിയിച്ചു. റമദാനു ശേഷവുമുള്ള മത ചടങ്ങുകളും പ്രകൃതിസൗഹൃദ രീതിയിൽ നടത്തുന്നതാണെന്ന് സംഘടനകൾ ഉറപ്പു നൽകി. മുൻ എം.എൽ.എ എ. യൂനുസ്കുഞ്ഞ്, സമസ്ത കേരള ജംഇയ്യതുൽ ഉലമ ജില്ലാ കോ-ഓഡിനേറ്റർ എസ്. അഹമ്മദ് ഉഖൈൽ, കൊല്ലൂർവിള മുസ്ലിം ജമാഅത്ത് അംഗം എം.കെ. സൈനുൽ ആബ്ദീൻ, മുസ്ലിം എജുക്കേഷനൽ സൊസൈറ്റി ജില്ലാ പ്രസിഡൻറ് കോഞ്ചേരിൽ ഷംസുദ്ദീൻ, കേരള മുസ്ലിം ജമാഅത്ത് കൗൺസിൽ സംസ്ഥാന സെക്രട്ടറി പറമ്പിൽ സുബൈർ, കേരള മുസ്ലിം ജമാഅത്ത് ജില്ലാ വൈസ് പ്രസിഡൻറ് പി.എസ്. അബ്ദുൽ വഹാബ് മുസ്ലിയാർ, ജമാഅത്തെ ഇസ്ലാമി കൊല്ലം ഏരിയ വൈസ് പ്രസിഡൻറ് എ. സൈനുദ്ദീൻ കോയ, ഓൾ ഇന്ത്യ ഇമാം കൗൺസിൽ ജില്ലാ കമ്മിറ്റി അംഗങ്ങളായ അബ്ദുൽ ഹക്കീം മല്ലം, എ. മുജീബ് റഹ്മാൻ, കെ.എസ്.ടി.യു അംഗം ബി. റെജി, സ​െൻറർ ഫോർ ഇസ്ലാമിക് ഗൈഡൻസ് ആൻഡ് സർവിസസ് ജനറൽ സെക്രട്ടറി എ. നൗഷാദ് എന്നിവർ പങ്കെടുത്തു. ശുചിത്വ മിഷൻ ജില്ലാ കോ-ഓഡിനേറ്റർ ജി. സുധാകരൻ പദ്ധതി വിശദീകരിച്ചു. ശുചിത്വ മിഷൻ േപ്രാഗ്രാം ഓഫിസർ എ. ഷാനവാസ് സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.