വിദ്യാഭ്യാസ ആനുകൂല്യം: രേഖകൾ ഹാജരാക്കണം

കൊല്ലം: സംസ്ഥാന സർക്കാർ നടപ്പു സാമ്പത്തികവർഷം ഒന്നു മുതൽ 10 വരെ ക്ലാസുകളിലെ പട്ടികവർഗ വിദ്യാർഥികൾക്ക് അനുവദിച്ചിട്ടുള്ള വിദ്യാഭ്യാസാനുകൂല്യം വിതരണം ചെയ്യുന്നതിന് രേഖകൾ ജൂൺ 18 നകം സമർപ്പിക്കണം. അതത് സ്കൂളുകളിലെ സ്ഥാപനമേധാവികളുടെ ബാങ്ക് പാസ്ബുക്കി​െൻറ ആദ്യപേജ് (സ്ഥാപനമേധാവി സാക്ഷ്യപ്പെടുത്തിയത്), ഐ.എഫ്.എസ് കോഡ്, മൊബൈൽ നമ്പർ, ഫോറം നമ്പർ ഒന്നിൽ കുട്ടികളുടെ ലിസ്റ്റ് എന്നിവയാണ് പുനലൂർ ൈട്രബൽ ഡെവലപ്മ​െൻറ് ഓഫിസിൽ നൽകേണ്ടത്. ഒമ്പത്, പത്ത് ക്ലാസുകളിൽ പഠിക്കുന്ന രണ്ട് ലക്ഷം രൂപയിൽ താഴെ വാർഷികവരുമാനമുള്ള പട്ടികവർഗ കുടുംബങ്ങളിലെ വിദ്യാർഥികൾക്ക് കേന്ദ്രസർക്കാറിൽ നിന്ന് ഗ്രാൻറ് അനുവദിക്കുന്നതിനായി വാർഷികവരുമാനം രണ്ടുലക്ഷം രൂപയിൽ താഴെയാണെന്നുള്ള സ്ഥാപനമേധാവിയുടെ സാക്ഷ്യപത്രം, അല്ലെങ്കിൽ വിദ്യാർഥിയുടെ രക്ഷാകർത്താവി​െൻറ വരുമാന സർട്ടിഫിക്കറ്റ് എന്നിവ ജൂലൈ 10 നകം പുനലൂർ ൈട്രബൽ ഡെവലപ്മ​െൻറ് ഓഫിസിൽ സമർപ്പിക്കണം. ക്വട്ടേഷൻ ക്ഷണിച്ചു കൊല്ലം: ജില്ലയിൽ 2018ലെ േട്രാളിങ് നിരോധന കാലയളവിൽ കടൽ രക്ഷാപ്രവർത്തനത്തിനും പേട്രാളിങ്ങിനും വാടക വ്യവസ്ഥയിൽ മൂന്ന് ബോട്ടുകൾ ലഭ്യമാക്കുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. 23ന് ഉച്ചകഴിഞ്ഞ് രണ്ടുവരെ നീണ്ടകര ഫിഷറീസ് അസിസ്റ്റൻറ് ഡയറക്ടർ ഓഫിസിൽ സമർപ്പിക്കാം. വിശദവിവരങ്ങൾ ഓഫിസിൽ ലഭിക്കും. ഫോൺ. 0476-2680036, 9496007036. പുരാരേഖ സർേവക്ക് തുടക്കം കൊല്ലം: സംസ്ഥാന സാക്ഷരതാമിഷനും പുരാരേഖാ വകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന പുരാരേഖാ സർേവയുടെ ജില്ലതല ഉദ്ഘാടനം അന്തരിച്ച കാഥികൻ വി. സാംബശിവ​െൻറ വസതിയിൽ എം. മുകേഷ് എം.എൽ.എ നിർവഹിച്ചു. അറുപതിലധികം കഥകളുടെ ൈകെയഴുത്ത് പ്രതികളും പ്രമുഖനേതാക്കളും സാഹിത്യകാരന്മാരും സാംബശിവന് അയച്ച കത്തുകളും പുരസ്കാരങ്ങളും പഴയകാല ഗ്രന്ഥങ്ങളും ഉൾപ്പെടുന്ന ശേഖരം അദ്ദേഹത്തി​െൻറ ഭാര്യ സുധർമയും കാഥികനായ മകൻ വസന്തകുമാർ സാംബശിവനും പരിചയപ്പെടുത്തി. ജില്ല കോ-ഓഡിനേറ്റർ സി.കെ. പ്രദീപ്കുമാർ സർേവയുടെ പ്രവർത്തന കലണ്ടർ അവതരിപ്പിച്ചു. 25 നകം ജില്ലയിൽ നിന്ന് പതിനായിരം പ്രധാന രേഖകൾ കണ്ടെത്തുകയാണ് ലക്ഷ്യം. സാക്ഷരതാ മിഷ​െൻറ പത്താംതരം, ഹയർ സെക്കൻഡറി തുല്യതാ പഠിതാക്കളാണ് സർേവ വളൻറിയർമാർ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.