കുട്ടികളുടെ കലാഗ്രാമം ഉദ്ഘാടനം ഞായറാഴ്ച

കുണ്ടറ: കുട്ടികളിലെ സർഗാത്മക കഴിവുകൾ കണ്ടെത്തി േപ്രാത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സ്പേസ് കുണ്ടറ ആരംഭിക്കുന്ന കുട്ടികളുടെ കലാഗ്രാമത്തി​െൻറ ഉദ്ഘാടനം ഞായറാഴ്ച നടക്കും. ഇളമ്പള്ളൂർ പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ വൈകീട്ട് മൂന്നിന് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ ഉദ്ഘാടനം നിർവഹിക്കും. കലാഗ്രാമം ഡയറക്ടർ എ. ബേബി അധ്യക്ഷതവഹിക്കും. ചലച്ചിത്ര നടൻ കുണ്ടറ ജോണി, നാടകനടൻ കുണ്ടറ ബാബു, ഹ്രസ്വചിത്രങ്ങളുടെ സംവിധായകൻ എൽ.ടി. മറാട്ട് എന്നിവരെ ആദരിക്കും. ആനന്ദ് ഭൈരവ് ശർമ വോക്കോ വയലിൻ അവതരിപ്പിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.