വീട്ടമ്മയുടെയും മധ്യവയസ്ക​െൻറയും മരണം; മനുഷ്യാവകാശ കമീഷൻ കേസെടുത്തു

തിരുവനന്തപുരം: റോഡി​െൻറ ശോച്യാവസ്ഥ മൂലം ആംബുലൻസ് ചേറിൽ പുതഞ്ഞ് വീട്ടമ്മയും മൂടിയില്ലാത്ത ഓടയിൽ വീണ് മധ്യവയസ്കനും മരിച്ച സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമീഷൻ കേസെടുത്ത് അധികൃതരിൽ നിന്ന് റിപ്പോർട്ട് തേടി. കേരള റോഡ് ഫണ്ട് ബോർഡ്, പൊതുമരാമത്ത്, നഗരസഭ, ട്രാഫിക് അസിസ്റ്റൻറ് കമീഷണർ എന്നിവർ മൂന്നാഴ്ചക്കകം വിശദീകരണം നൽകണമെന്ന് കമീഷൻ ആക്റ്റിങ് അധ്യക്ഷൻ പി. മോഹനദാസ് ആവശ്യപ്പെട്ടു. സംഭവങ്ങളിൽ റോഡ് ഫണ്ട് ബോർഡി​െൻറ ഭാഗത്ത് ഗുരുതരമായ അനാസ്ഥയുള്ളതായി മനുഷ്യാവകാശ പ്രവർത്തകനായ പി.കെ. രാജു നൽകിയ പരാതിയിൽ പറയുന്നു. നിർമാണത്തിലെ ഗുരുതര വീഴ്ചകളാണ് വിലപ്പെട്ട ജീവനുകൾ കവർന്നെടുത്തത്. റോഡ് നിർമാണത്തിനിടെ നഗരത്തിലെ മാൻഹോളുകൾ താഴ്ന്നുപോകുന്നതും അപകടത്തിന് കാരണമാകുന്നു. അപകടമേഖലകൾ കണ്ടെത്തി ട്രാഫിക് ബോർഡുകൾ സ്ഥാപിച്ചിരുന്നെങ്കിൽ ഇത്തരത്തിലുള്ള ദുരന്തങ്ങൾ ഒഴിവാക്കാമായിരുന്നു. മരിച്ചവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകണമെന്നും ഉത്തരവാദിത്തത്തിൽ വീഴ്ച വരുത്തിയവർക്കെതിരെ നടപടി വേണമെന്നും പരാതിക്കാരൻ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.