കൊല്ലം: ഒാൾ കേരള സോമിൽ ആൻഡ് വുഡ് ഇൻഡസ്ട്രീസ് ഒാണേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം 13ന് ഹോട്ടൽ ഒാൾസീസണിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. രാവിലെ 9.30ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്യും. എം. മുകേഷ് എം.എൽ.എ മുഖ്യാതിഥിതിയായിരിക്കും. 11ന് പ്രതിനിധി സമ്മേളനം അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് എം.ഒ. േജാസ്കുമാർ ഉദ്ഘാടനം ചെയ്യും. കെ.സി.എൻ അഹമ്മദ്കുട്ടി മുഖ്യപ്രഭാഷണം നടത്തും. തടി-സോമിൽ വ്യവസായങ്ങളുമായി ബന്ധപ്പെട്ട ക്ലാസുകളും ചർച്ചയും സമ്മേളനത്തിെൻറ ഭാഗമായി നടക്കും. ജില്ലാ പ്രസിഡൻറ് ജി.വിമൽബാബു, സെക്രട്ടറി എസ്.ജയപ്രകാശ്, സത്യകുമാർ, മോഹനൻ എന്നിവർ വാർത്താസമ്മേളനത്തിൽ പെങ്കടുത്തു. റമദാൻ: പ്രമേഹരോഗികൾക്ക് ആരോഗ്യപരിപാലന ക്ലാസ് കൊല്ലം: റമദാൻ വ്രതത്തിന് മുന്നോടിയായി പ്രമേഹരോഗികൾക്ക് കിംസ് ആശുപത്രിയിൽ പ്രത്യേക ക്ലാസ് സംഘടിപ്പിക്കും. നോമ്പുകാലത്തെ ആരോഗ്യപരിപാലനത്തിന് സ്വീകരിക്കേണ്ട കാര്യങ്ങളെക്കുറിച്ച് വിദഗ്ധ ഡോക്ടർമാർ ബോധവത്കരണം നൽകുമെന്ന് മാർക്കറ്റിങ് ഹെഡ് സി.ജി. മഹേഷ്, ഒാപറേഷൻസ് വിഭാഗം മാനേജർ ജി.എസ്. സജു എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 16ന് രാവിലെ പത്തുമുതൽ കൊട്ടിയം കിംസിൽ ക്ലാസ് ആരംഭിക്കും. ഉപയോഗിച്ചുകൊണ്ടിരിക്കുന്ന മരുന്നുകൾക്ക് നോമ്പുകാലത്ത് വരുത്തേണ്ട ക്രമീകരണം, സമയം, കഴിക്കാവുന്ന ഭക്ഷണം തുടങ്ങിയവ സംബന്ധിച്ച് മാർഗനിർദേശം നൽകും. സംശയനിവാരണത്തിനും അവസരമുണ്ട്. രജിസ്റ്റർ ചെയ്യുന്ന പ്രമേഹരോഗികൾക്ക് റമദാൻ അവസാനിക്കുന്നതുവരെ സൗജന്യ കൺസൽേട്ടഷൻ ലഭിക്കും. രജിസ്േട്രഷൻ ഫോൺ: 7510125558,9895552211.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.