തേവള്ളി ഗവ. മോഡൽ ബോയ്സ് എച്ച്.എസ്.എസിന് തിളക്കമാർന്ന വിജയം

കൊല്ലം: ഹയർ സെക്കൻഡറി പരീക്ഷയിൽ . പരീക്ഷ എഴുതിയ 239 പേരിൽ 223 പേർ വിജയിച്ചു. രണ്ട് വിദ്യാർഥികൾ1200 ൽ 1200 മാർക്കും നേടി. എസ്.എൽ. ഗോവിന്ദ്, ശ്രദ്ധാകൃഷ്ണൻ എന്നിവരാണ് മുഴുവൻ മാർക്കും നേടിയത്. 28 പേർ എല്ലാ വിഷയത്തിനും എ പ്ലസ് കരസ്ഥമാക്കി. സയൻസ് വിഭാഗത്തിൽ പരീക്ഷ എഴുതിയ 119 പേരും വിജയിച്ചു. േകാമേഴ്സിൽ 60 പേർ പരീക്ഷ എഴുതിയതിൽ 59 പേർ വിജയം കണ്ടു. ഹ്യുമാനിറ്റീസിൽ പരീക്ഷ എഴുതിയ 57 പേരിൽ 45 പേർ ഉപരിപഠനത്തിന് അർഹരായി. ഓപറേഷൻ തിയറ്ററിൽ ദുർഗന്ധം: നെടുങ്ങോലം താലൂക്കാശുപത്രിയിൽ ഓപറേഷനുകൾ മാറ്റിെവച്ചു പരവൂർ: ഓപറേഷൻ തിയറ്ററിലെ ദുർഗന്ധത്തെത്തുടർന്ന് നെടുങ്ങോലം രാമറാവു മെമ്മോറിയൽ താലൂക്കാശുപത്രിയിൽ വ്യാഴാഴ്ച രാവിലെ നിശ്ചയിച്ചിരുന്ന ഓപറേഷനുകൾ മാറ്റിെവച്ചു. ദിവസങ്ങൾക്കുമുമ്പ് ഓപറേഷൻ നടത്തിയ രോഗിയെ വാർഡിലേക്ക് മാറ്റാതെ തിയറ്ററിനുള്ളിൽത്തന്നെ കിടത്തിയിരുന്നതായിരുന്നു ദുർഗന്ധത്തിന് കാരണം. വ്യാഴാഴ്ച രാവിലെ ഓപറേഷൻ നിശ്ചയിച്ചിരുന്ന രോഗികളെ നടപടികൾ പൂർത്തീകരിച്ച് തിയറ്ററിൽ പ്രവേശിപ്പിക്കുമ്പോൾ വേണ്ട വസ്ത്രങ്ങളും ധരിപ്പിച്ച് തിയറ്ററിലെത്തിച്ചിരുന്നു. ഓപറേഷൻ നടത്തുന്നതിനായി ഡോക്ടർമാർ എത്തിയപ്പോഴാണ് തിയറ്ററിൽ നിന്ന് ദുർഗന്ധം വമിക്കുന്നതായി ശ്രദ്ധയിൽെപട്ടത്. ദിവസങ്ങൾക്കുമുമ്പ് കാലിന് ഓപറേഷൻ ചെയ്ത രോഗി അപ്പോഴും അവിടെ കിടക്കുന്നുണ്ടായിരുന്നു. ഈ സാഹചര്യത്തിൽ ഓപറേഷൻ നടത്തിയാൽ ഗുരുതരമായ അണുബാധയുണ്ടാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് ഡോക്ടർമാർ പിന്മാറിയത്. ഓപറേഷൻ കഴിഞ്ഞ് തിയറ്ററിൽ കിടക്കുകയായിരുന്ന രോഗിയുടെ കാലിൽ പിന്നീട് ശുശ്രൂഷയൊന്നും നടത്തിയിരുന്നില്ലെന്നാണ് വിവരം. കാലിൽനിന്നുള്ള മാലിന്യം ബെഡിൽ പറ്റിപ്പിടിച്ച നിലയിലായിരുന്നു. ഇതാണ് ദുർഗന്ധം വമിക്കാനിടയാക്കിയത്. കൃത്യനിർവഹണത്തിലുണ്ടായ വീഴ്ചയാണ് ഇതിനു കാരണമായത്. ഓപറേഷൻ കഴിഞ്ഞ് തുടർ ചികിത്സകൾക്കായി ഡോക്ടർമാർ ഈ രോഗിയെ സമീപിക്കാത്തതാണ് കാരണമെന്നും അറിയുന്നു. സമീപിച്ചിരുന്നെങ്കിൽ ഓപറേഷൻ തിയറ്റർ ദുർഗന്ധപൂരിതമായ അവസ്ഥയിലെത്തിയിട്ടും രോഗിയെ വാർഡിലേക്കു മാറ്റാൻ എന്തുകൊണ്ട് തയാറായില്ലെന്നും ചോദ്യമുയരുന്നുണ്ട്. വിദഗ്ധനായ സർജ​െൻറ സേവനം ലഭ്യമാകുന്ന ഇവിടെ ഇത്തരത്തിലുള്ള സാഹചര്യമുണ്ടാകാനിടയായതി​െൻറ പിന്നിൽ ഗൂഢാലോചനയുണ്ടെന്നും ആക്ഷേപമുണ്ട്. താലൂക്കാശുപത്രിയായ ശേഷം നടത്തിയ നിരവധി വികസനപ്രവർത്തനങ്ങളുടെ ഭാഗമായാണ് ആധുനിക സൗകര്യങ്ങളുള്ള ഓപറേഷൻ തിയറ്റർ സ്ഥാപിച്ചത്. ഇതി​െൻറ പ്രവർത്തനം തുടങ്ങിയത് മുതൽ ഇത് അട്ടിമറിക്കാനുള്ള നീക്കങ്ങൾ ചിലരുടെ ഭാഗത്തുനിന്നുണ്ടാകുന്നുണ്ടെന്നാണ് നാട്ടുകാരടക്കം ചൂണ്ടിക്കാട്ടുന്നത്. ഇതിന് ആശുപത്രിക്കുള്ളിൽ നിന്ന് പിന്തുണ ലഭിക്കുന്നുണ്ടെന്നും ആക്ഷേപമുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.