മാതാപിതാക്കളുടെ അകാലവിയോഗത്തോടെ അനാഥയായ ശ്രീലക്ഷ്​മിക്ക് മനംനിറഞ്ഞ് മംഗല്യം

ഇരവിപുരം: മാതാപിതാക്കളുടെ അകാലവിയോഗത്തോടെ അനാഥയായ ശ്രീലക്ഷ്മിക്ക് മനംനിറഞ്ഞ് മംഗല്യം. മഹിളാമന്ദിരത്തിലെ അന്തേവാസി ഇനി പെരിനാട് മുരുന്തൽ വയലിൽ പുത്തൻവീട്ടിലെ കെടാവിളക്ക്. വ്യാഴാഴ്ച ഉച്ചക്ക് പന്ത്രണ്ടോടെ നിറഞ്ഞ സദസ്സി​െൻറ സാന്നിധ്യത്തിൽ ശ്രീലക്ഷ്മിയെ സുധീഷ് വരണമാല്യം ചാർത്തി ജീവിതസഖിയാക്കി. സാമൂഹികനീതി വകുപ്പി​െൻറയും കൊല്ലം കോർപറേഷ​െൻറയും കീഴിൽ കരിക്കോട് പ്രവർത്തിക്കുന്ന മഹിളാമന്ദിരത്തിലെ അന്തേവാസിയായ ശ്രീലക്ഷ്മിയുടെ വിവാഹമാണ് അയത്തിൽ റോയൽ ഒാഡിറ്റോറിയത്തിൽ ജനപ്രതിനിധികളുടെയും സുമനസ്സുകളുടെയും സാമൂഹിക പ്രവർത്തകരുടെയും ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിൽ നടന്നത്. അഞ്ചാലുംമൂട് ഐ മാൾ ജീവനക്കാരനായ പെരിനാട് മുരുന്തൽ വയലിൽ പുത്തൻവീട്ടിൽ ആർ. സതീശ​െൻറയും പരേതയായ ആർ. സിന്ധുലേഖയുടെയും മകനാണ് സുധീഷ്. പരേതരായ നടരാജൻ ആചാരിയുടെയും സുധർമിണിയുടെയും മകളായ ശ്രീലക്ഷ്മി മാതാപിതാക്കളുടെ മരണത്തെതുടർന്നാണ് മഹിളാ മന്ദിരത്തിലെത്തിയത്. കുറച്ചുകാലം ഐ മാളിൽ ജോലി നോക്കിയിരുന്ന ശ്രീലക്ഷ്മിയെ മകനെ കൊണ്ട് വിവാഹം കഴിപ്പിക്കണമെന്നത് സുധീഷി​െൻറ മാതാവ് പരേതയായ സിന്ധുലേഖയുടെ ആഗ്രഹമായിരുന്നു. ആ ആഗ്രഹമാണ് മക​െൻറ തീരുമാനത്തിലൂടെ സഫലമായത്. ചടങ്ങുകൾക്ക് മേയർ രാജേന്ദ്രബാബു, എം.എൽ.എമാരായ നൗഷാദ്, മുകേഷ്, കോർപറേഷൻ സ്ഥിരം സമിതി അധ്യക്ഷന്മാരായ സത്താർ, ഗീതാകുമാരി എന്നിവർ നേതൃത്വം നൽകി. മഹിളാമന്ദിരം മാനേജിങ് കമ്മിറ്റി അംഗങ്ങളായ പട്ടത്താനം സുനിലും ജെ. സുജനനും ചേർന്ന് ബൊക്കെ നൽകി വരനെയും കൂട്ടരെയും സ്വീകരിച്ചു. ഡെപ്യൂട്ടി മേയറുടെ നേതൃത്വത്തിൽ കൗൺസിലർമാരും നവദമ്പതികളെ ആശീർവദിക്കുന്നതിനും ആശംസകൾ അർപ്പിക്കുന്നതിനുമായി എത്തിയിരുന്നു. ജില്ലാ സാമൂഹികനീതി ഓഫിസർ സബീനാ ബീഗം, പ്രൊബേഷൻ ഓഫിസർ ഷൺമുഖദാസ്, സി.ഡബ്ല്യു.സി ചെയർപേഴ്സൻ കോമളകുമാരി, മഹിളാ മന്ദിരം സൂപ്രണ്ട് ആർ. ബിന്ദു എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി. വിവാഹത്തിൽ പങ്കെടുത്തവർക്കായി സദ്യയും ഒരുക്കിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.